സ്വന്തം ലേഖകൻ: ഓഗസ്റ്റിൽ ഇന്ത്യയിൽനിന്ന് ദോഹ സർവിസിനൊരുങ്ങി സ്പൈസ് െജറ്റും. ഖത്തറുമായുള്ള എയർ ബബ്ൾ കരാറിൻെറ അടിസ്ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സർവിസ്. കൊച്ചി, കോഴിേക്കാട് വിമാനത്താവളങ്ങളിൽനിന്ന് ആഴ്ചയിൽ രണ്ട് എന്ന നിലയിലാവും സർവിസ് ആരംഭിക്കുന്നത്.
ഇതിനു പുറമെ ന്യൂഡൽഹിയിൽനിന്ന് സർവിസുണ്ടാവും. അക്ബർ ട്രാവൽസിനു കീഴിലുള്ള ബെൻസി ഹോളിഡേസിനാണ് സർവിസ് ഓപറേഷൻ ചുമതല. ടിക്കറ്റ് ബുക്കിങ് വൈകാതെ ആരംഭിക്കും. നിലവിൽ, എയർ ഇന്ത്യ, ഖത്തർ എയർവേസ്, ഇൻഡിഗോ എയർലൈൻസ് എന്നിവർ മാത്രമാണ് ഇന്ത്യയിൽനിന്ന് ദോഹയിലേക്ക് സർവിസ് നടത്തുന്നത്.
അതിനിടെ സന്ദര്‍ശക വിസകള്‍ കൂടി തുടങ്ങിയതോടെ ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയര്‍ലൈന്‍ കമ്പനികള്‍. കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകള്‍ക്ക് മൂന്നിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചത്. നേരത്തെ 12,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 40,000 രൂപ വരെയായി ഉയര്‍ന്നു.
ദോഹ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് ടിക്കറ്റ് നിരക്കും കൂടിയത്. ആവശ്യം കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്ന രീതിയാണ് എയര്‍ലൈന്‍ കമ്പനികള്‍ സ്വീകരിക്കുന്നത്. നേരത്തെ സീസണുകളിലാണ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചിരുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ദോഹ വഴി യാത്രചെയ്യാന്‍ ആളുകള്‍ എത്തുന്നതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാണ്. നിലവില്‍ ഓഗസ്റ്റ് 15 വരെയുള്ള ബുക്കിങ്ങുകള്‍ക്കാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല