ഐടി വ്യാവസായത്തില്‍ ആദ്യ പത്തില്‍ ഇന്ത്യയും. രണ്ടുവര്‍ഷത്തിനിടെ 34 രാജ്യങ്ങളെ പിന്തള്ളിയാണ് ആഗോള ഐ ടി വ്യവസായത്തില്‍ ഇന്ത്യ പത്താം സ്ഥാനത്തേക്ക് കുതിച്ചു കയറിയിരിക്കുന്നത്.. മാനവശേഷിയിലും പശ്ചാത്തല സൌകര്യത്തിലുമുണ്ടായ വളര്‍ച്ചയാണ് ഐ ടിയില്‍ ഇന്ത്യയുടെ വന്‍ കുതിപ്പിന് കാരണം എന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. 2009ല്‍ പ്രസിദ്ധീകരിച്ച ഐടി ഇന്‍ഡക്സില്‍ ഇന്ത്യ നാല്‍പ്പത്തിനാലാം സ്ഥാനത്തായിരുന്നു. ചൈന, ബ്രസീല്‍, റഷ്യ, ഇറ്റലി, കാനഡ തുടങ്ങിയ പ്രമുഖ രാജ്യങ്ങളെയും ഇന്ത്യ മറികടന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്രമുഖ ഐടി കമ്പനികള്‍ ഇന്ത്യയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കൂടുതല്‍ യുവാക്കള്‍ ഐടി സംബന്ധമായ തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നതും വിദ്യാഭ്യാസ രംഗത്ത് ഐടിയുടെ പ്രാധാന്യം വര്‍ദ്ധിച്ചതും ഇന്ത്യയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി. പ്രമുഖ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഔട്ട്സോഴ്സ് ചെയ്യുന്നുണ്ട്.
ഇതിനെല്ലാം പുറമെ ഇന്‍ഫോസിസ് പോലെയുള്ള ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയും ഇന്ത്യന്‍ ഐടി വ്യവസായത്തിന് കരുത്തേകുന്നതാണ്. കൂടുതല്‍ സ്ഥലങ്ങളില്‍ ഐ ടി പാര്‍ക്കുകള്‍ ആരംഭിക്കുന്നതും, ആഗോള കമ്പനികളെ ഇവിടേക്ക് നയിക്കുന്നുണ്ട്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഐടി വ്യവസായം വലിയ വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല