സ്വന്തം ലേഖകൻ: രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥിൽ സമാപനം. രാജ്യത്തെ സൈനിക കരുത്തും സ്ത്രീ ശക്തിയും വിളിച്ചോതുന്നതായിരുന്നു 75-ാമത് റിപ്പബ്ലിക് ദിന പരേഡ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാഥിതിയായി. പരേഡിൽ ഫ്രഞ്ച് സൈനികരുടെ പ്രകടനവും ഉണ്ടായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്ലോട്ടുകൾ അണിനിരന്നു.
കർത്തവ്യപഥിൽ പ്രസിഡൻ്റ് ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിന പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഗൺ സല്യൂട്ടോടെ ദേശീയഗാനം ആലപിച്ചു. നാല് എംഐ-17 IV ഹെലികോപ്റ്ററുകൾ കർത്തവ്യപഥിലെ സദസ്സിനുനേരെ പുഷ്പവൃഷ്ടി നടത്തി. ‘നാരി ശക്തി’ വിളിച്ചോതുന്ന “ആവഹാൻ” ബാൻഡ് പ്രകടനവും നടന്നു. വിവിധ തരം താളവാദ്യങ്ങൾ വായിച്ച് നൂറിലധികം വനിതാ കലാകാരികളാണ് ബാൻഡിൽ അണിനിരന്നത്.
രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാഥിതിയായി. പരേഡിൽ ഫ്രഞ്ച് സൈനികരുടെ പ്രകടനവും ഉണ്ടായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്ലോട്ടുകളും പരേഡിൽ അണിനിരന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി വേദിയിൽ സന്നിഹിതനായിരുന്നു. ഡൽഹിയിൽ കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരിപാടികൾക്ക് 10.30ഓടെ തുടക്കമാകും. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈര്‍ഘ്യമുള്ള പരേഡ് രാവിലെ കര്‍ത്തവ്യപഥിൽ അരങ്ങേറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് വിശിഷ്ടാതിഥി. സ്ത്രീകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല