
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണം അയക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? വിദേശത്തുള്ള പ്രവാസികള്‍ക്ക് ചില വേളകളില്‍ വലിയ തോതില്‍ പണം ആവശ്യമായി വരാറുണ്ട്. വിദേശത്ത് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റുമായിരിക്കും ഇത്. നാട്ടിലെ എന്‍ആര്‍ഒ അക്കൗണ്ടില്‍ പണമുണ്ടാകും. എന്നാല്‍ വിദേശത്ത് നിന്ന് പണം തരപ്പെടുത്താനും സാധിച്ചിരിക്കില്ല. ഈ ഘട്ടത്തില്‍ നാട്ടിലെ പണം വിദേശത്തേക്ക് അയക്കാന്‍ സാധിക്കും.
നിരവധി വിദേശികള്‍ക്ക് ഇന്ത്യയില്‍ ആസ്തികളുണ്ട്. ഹോട്ടലകുളും മറ്റുമുള്ള വ്യവസായികളുമുണ്ട്. ഗള്‍ഫിലെ പല രാജകുടുംബാംഗങ്ങള്‍ക്കും ഇന്ത്യയില്‍ കോടികളുടെ ആസ്തിയുണ്ട്. ഇവ വില്‍പ്പന നടത്തി പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്നവരും ഏറെയാണ്. അടുത്തിടെ കുവൈത്ത് രാജകുടുംബത്തിന്റെ മുംബൈയിലെ ഹോട്ടല്‍ സംബന്ധിച്ച വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് അയക്കാന്‍ സാധിക്കുന്ന പണത്തിന്റെ പരിധിയാണ് വിശദീകരിക്കാന്‍ പോകുന്നത്. 10 ലക്ഷം ഡോളര്‍ വരെ അയക്കാന്‍ സാധിക്കും. ഒരു സാമ്പത്തിക വര്‍ഷമാണ് ഇത്രയും തുക അയക്കാന്‍ സാധിക്കുക. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന് നിയമവിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കും സമാനമായ ചട്ടം തന്നെയാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ വില്‍പ്പന നടത്തിയത് വഴിയോ മറ്റോ ലഭിക്കുന്ന തുകയും സമാനമായ രീതിയില്‍ വിദേശത്തേക്ക് അയക്കാം. ആര്‍ബിഐ അംഗീകരിച്ച ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം അയക്കേണ്ടത്.
ഒന്നില്‍ കൂടുതല്‍ തവണയായി ഇന്ത്യയില്‍ നിന്ന് പണം വിദേശത്തേക്ക് അയക്കാന്‍ സാധിക്കും. എന്നാല്‍ ഒരേ ഓതറൈസ്ഡ് ഡീലര്‍ മുഖേന ആയിരിക്കണം പണം അയക്കേണ്ടത്. നാട്ടിലെ അക്കൗണ്ടിലുള്ള പണമാണ് ഇത്തരത്തില്‍ അയക്കാന്‍ സാധിക്കുക. കൂടുതല്‍ പേരില്‍ നിന്ന് കടംവാങ്ങി പണം ഇത്തരത്തില്‍ വിദേശത്തേക്ക് അക്കുമ്പോള്‍ ഫെമ നിയമപ്രകാരമുള്ള നടപടികള്‍ നേരിടേണ്ടിവരും. എല്ലാത്തിനും കൃത്യമായ രേഖ വേണം എന്ന് സാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല