സ്വന്തം ലേഖകന്‍: ഇന്തോ, പസഫിക മേഖലയില്‍ ഇന്ത്യ കൂടുതലായി ഇടപെടണമെന്ന് ആസിയാന്‍ രാഷ്ട്രത്തലവന്‍മാര്‍. ഇന്ത്യയുടെ ഇടപെടലുകള്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്നും ആസിയാന്‍ നേതാക്കള്‍ ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടതായി കിഴക്കന്‍ രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി പ്രീതി ശരണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആസിയാന്‍ രാജ്യങ്ങളും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്ത്രപരമായ ആവശ്യം ഉയര്‍ന്നതെന്നാണ് സൂചന. ഇന്ത്യന്‍ മഹാസമുദ്രവും പസഫിക് സമുദ്രവും ചേരുന്ന മേഖലയാണ് ഇന്തോ പസഫിക് മേഖല എന്നറിയപ്പെടുന്നത്. ചൈന മേധാവിത്വത്തിന് ശ്രമിക്കുന്ന ദക്ഷിണ ചൈനാ കടല്‍ ഈ മേഖലയിലാണുള്ളത്. വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പിന്‍സ്, ബ്രൂണെ എന്നീ രാജ്യങ്ങളുമായി ചൈന അലോസരങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ ഉള്‍പ്പെടുന്ന ആസിയാന്‍ കൂട്ടായ്മ ഒന്നിച്ച് മേഖലയില്‍ ഇടപെടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രത്യേകതയുണ്ട്.
മാത്രമല്ല ഇന്തോ പസഫിക് മേഖലയില്‍ നിലവില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകളില്‍ ആസിയാന്‍ നേതാക്കള്‍ അഭിനന്ദനം അറിയിച്ചു. ഇതിനു പുറമെ ഭീകരവാദത്തെപ്പറ്റിയും ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടന്നു. ആഗോള തലത്തില്‍ ഭീകരവാദത്തിനെതിരെ യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇന്ത്യയുടെ സാങ്കേതിക നൈപുണ്യം ആസിയാന്‍ രാജ്യങ്ങളില്‍ എത്തിക്കാനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാമെന്ന് പ്രധാനമന്ത്രി മോദി ആസിയാന്‍ രാജ്യങ്ങള്‍ക്ക് ഉച്ചകോടിയില്‍ വാഗ്ദാനം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല