സ്വന്തം ലേഖകന്‍: ഇന്ത്യയും സൊമാലിയയും തടവുകാരെ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടു, വര്‍ഷങ്ങളായി സൊമാലിയന്‍ ജയിലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോചനത്തിനുള്ള വഴി തെളിയുന്നു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തടവുപുള്ളികളെ വിട്ടുകിട്ടുന്ന കരാറില്‍ ഇന്ത്യയും സെമാലിയയും ഒപ്പുവച്ചറ്റ്ജ്.
ചര്‍ച്ചയില്‍ സൊമാലിയന്‍ തീരത്ത് സജീവമായ കടല്‍ക്കൊള്ളയും സമുദ്ര സംബന്ധമായ മറ്റു കേസുകളും വിഷയമായതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഓഫീസ് അറിയിച്ചു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോളാണ് സൊമാലിയന്‍ വിദേശകാര്യ മന്ത്രി യൂസഫ് ജരാഡ് ഒമറുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ചര്‍ച്ച നടത്തിയത്.
വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറുമായും സൊമാലിയന്‍ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. 2008 മുതല്‍ ഇന്ത്യ സൊമാലിയന്‍ തീര മേഖലയില്‍ കടല്‍ കൊള്ളക്കെതിരെ പട്രോളിങ്ങ് നടത്തി വരുന്നുണ്ട്. സൊമാലിയന്‍ തീരത്തുനിന്നും കടല്‍കൊള്ളക്കാരെ തുരത്തുക എന്ന എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച യുഎന്‍ കോണ്ട്രാക്റ്റ് ഗ്രൂപ്പിലെ സജീവാംഗവുമാണ് ഇന്ത്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല