സ്വന്തം ലേഖകന്‍: വിവിധ മേഖലകളില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. വിവിധ മേഖലകളില്‍ സംയുക്തസംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ ധാരണയായി. ചതുര്‍രാഷ്ട്ര ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്തി നരേന്ദ്രമോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമായും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
പ്രതിരോധം, ഖനനം, മരുന്നുനിര്‍മാണം തുടങ്ങിയ മേഖലകളിലാണ് ദക്ഷിണാഫ്രിക്കന്‍ സഹകരണമുണ്ടാവുക. പ്രതിരോധ ഉത്പന്നങ്ങള്‍ അന്യോന്യം പങ്കുവയ്ക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങള്‍ക്കു വില്‍ക്കാനും കഴിമെന്നത് കൂടുതല്‍ ഗുണകരമാകുമെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യക്ക് ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം ലഭിക്കുന്നതിന് ക്രിയാത്മക പിന്തുണ നല്കിയ പ്രസിഡന്റിനെ മോദി ഇന്ത്യയുടെ നന്ദി അറിയിച്ചു. മൊസാംബിക്കില്നിന്നാണ് മോദി ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. ഒക്ടോബറില്‍ ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രസിഡന്റ് സുമായെ മോദി സ്വാഗതംചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല