സ്വന്തം ലേഖകന്‍: കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ മടങ്ങിയെത്തി, ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ ജയം. 35 റണ്‍സിന് ജയിച്ചാണ് ഇന്ത്യന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയമെന്ന ദക്ഷിണാഫ്രിക്കന്‍ സ്വപ്നം തകര്‍ത്തത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യയുയര്‍ത്തിയ 300 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക കുതിച്ചെങ്കിലും 264 റണ്‍സില്‍ ആ കുതിപ്പ് അവസാനിച്ചു.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് വിജയം തട്ടിപ്പറിക്കുകയായിരുന്നു. റബഡ (8), താഹിര്‍ (4) എന്നിവര്‍ പുറത്താകാതെ നിന്നു. സ്‌കോര്‍: ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടിന് 299, ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഒന്‍പതിന് 264. സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്ന വിരാ!ട് കോഹ്‌ലിയാണ് കളിയിലെ കേമന്‍.
107 പന്തില്‍ 10 ബൗണ്ടറികളും 2 സിക്‌സുമുള്‍പ്പെടെ 112 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് അവസാനംവരെ പൊരുതി നോക്കിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കാനായില്ല. ഡിവില്ലിയേഴ്‌സിന് പുറമെ ഡികോക്ക് (43), ഡുപ്ലേസി (17), ബെഹര്‍ദീന് (22), ഫാങ്ഗിസോ (20) എന്നിവര്‍ക്ക് മാത്രമേ ദക്ഷിണാഫ്രിക്കാന്‍ നിരയില്‍ രണ്ടക്കം കടക്കാനായുള്ളൂ. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ഹര്‍ഭജന്‍ സിങ് രണ്ടും വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല