സ്വന്തം ലേഖകന്‍: ഇന്ത്യന്‍, ശ്രീലങ്കന്‍ മീന്‍പിടുത്തക്കാര്‍ തമ്മിലുള്ള പോര് മുറുകുന്നു, താക്കീതുമായി ശ്രീലങ്കന്‍ മീന്‍പിടുത്തക്കാര്‍. നിരോധിച്ച വലകള്‍ ഉപയോഗിക്കുയോ ലങ്കന്‍ കടലിലുള്ള മീന്‍വലകള്‍ക്ക് കേടുപാടുണ്ടാക്കുകയോ ചെയ്യുന്നത് തുടര്‍ന്നാല്‍ തങ്ങള്‍ ആക്രമിക്കുമെന്നാണ് മുന്നയിപ്പ്.
തലൈമണ്ണാരത്ത് നടന്ന ഇരു രാജ്യങ്ങളിലേയും മത്സ്യത്തൊഴിലാളികളുടെ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം തമിഴ്‌നാട് മത്സ്യത്തൊഴിലാളി അസോസിയേഷന്‍ നേതാവ് ജസ്റ്റിനാണ് ഇക്കാര്യം പറഞ്ഞത്.
സമുദ്രാതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തുന്ന ഇന്ത്യന്‍ തൊഴിലാളികളോട് ശ്രീലങ്കന്‍ നാവിക സേനയും അവിടുത്തെ ഗവണ്‍മെന്റും എടുക്കുന്ന നിലപാടില്‍ ലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അതൃപ്തിയുണ്ട്.
അതിനാല്‍ വിഷയം സ്വയം കൈകാര്യം ചെയ്യാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ജസ്റ്റിന്‍ പറഞ്ഞു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കാരണം തങ്ങളുടെ മത്സ്യബന്ധന വലകള്‍ക്ക് ഉണ്ടായ കേടുപാടുകള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് പരാതിയും അയച്ചിട്ടുണ്ട്.
അതേ സമയം അതിര്‍ത്തി കടന്ന് മീന്‍ പിടിക്കാനെത്തിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കച്ചത്തീവിനടുത്ത് നിന്നും ലങ്കന്‍ നാവിക സേന കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ തുരത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല