സ്വന്തം ലേഖകൻ: ഇന്ത്യൻ ടൂറിസ്റ്റുകൾക്കും വ്യവസായികൾക്കും സൗകര്യമൊരുക്കുന്നതിനായി ഡോളർ, യൂറോ, യെൻ തുടങ്ങിയ പ്രാദേശിക ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള സാധ്യത ശ്രീലങ്ക പരിഗണിക്കുന്നതായി ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു.
ശ്രീലങ്കയിൽ രൂപയുടെ നേരിട്ടുള്ള ഉപയോഗം അനുവദിക്കുന്നത് ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും കറൻസി മാറ്റുന്നതിനുള്ള ആവശ്യം ഇല്ലാതാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സെറ്റിൽമെന്റുകൾക്ക് രൂപ ഉപയോഗിക്കാനുള്ള തീരുമാനം, പരസ്പര പ്രയോജനകരവുമായ വാണിജ്യ ബന്ധങ്ങൾക്കും, ബിസിനസ്സുകൾക്കും , സാധാരണക്കാർക്കും, വ്യാപാരവും ഇടപാടുകളും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ശ്രീലങ്കയിൽ യുപിഐ സ്വീകരിക്കുന്നതിന് എൻഐപിഎല്ലും ലങ്ക പേയും തമ്മിലുള്ള നെറ്റ്‌വർക്ക് ടു നെറ്റ്‌വർക്ക് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
വ്യവസായം, ഊർജം, ഉഭയകക്ഷി സഹകരണം എന്നിവയുടെ പ്രാദേശിക കേന്ദ്രമായി ട്രിങ്കോമാലിയെ വികസിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഒപ്പുവച്ച ധാരണാപത്രത്തിൽ, ചൈനയിൽ നിന്ന് എതിർപ്പൊന്നും വന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തുറമുഖ കണക്റ്റിവിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.
ദക്ഷിണേന്ത്യൻ മേഖലയിലെ വിപുലമായ സാമ്പത്തിക വികസനം ശ്രീലങ്കയ്ക്ക് പ്രയോജനപ്പെടാനുള്ള സാധ്യതയാണ് പരിഗണിക്കുന്നതെന്ന് ശ്രീലങ്കൻ വിദേശ കാര്യ മന്ത്രി പറഞ്ഞു. ‘ഈ ആവശ്യത്തിനായി തുറമുഖങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു,” സാബ്രി പറഞ്ഞു.
കൊളംബോയും ട്രിങ്കോമാലിയും ദക്ഷിണേന്ത്യൻ മേഖലയും തമ്മിൽ തുറമുഖ കണക്റ്റിവിറ്റിയുടെ ആവശ്യകതയെകുറിച്ചു ഇരു നേതാക്കളും തമ്മിൽ ധാരണയിലെത്തി. കര കണക്റ്റിവിറ്റിക്കായി പാലം നിർമിക്കുന്നതിനോ നിലവിലുള്ള ഫെറി സർവീസ് തുടരുന്നതിനോ ആവശ്യമായ പഠനങ്ങൾ ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയുടെ ഡിജിറ്റലൈസേഷനെ സഹായിക്കാൻ ഒരു ഇന്ത്യൻ സർവ്വകലാശാലയെ കൊണ്ടുവരുന്നതും ചർച്ചയിൽ ഉണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല