ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മുന്‍നിര വിക്കറ്റുകള്‍ ആതിഥേയരെ അമ്പരപ്പിച്ച് നിലംപതിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഫോളോഓണ്‍ ഭീഷണിവരെ ഇന്ത്യയെ തുറിച്ചു നോക്കി. മധ്യനിരയില്‍ വിരാട് കോഹ്ലിയും സുരേഷ് റെയ്നയും ചേര്‍ന്ന കൂട്ടുകെട്ട് കിവീസ് ബൗളിംഗിന് കടിഞ്ഞാണിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തകര്‍ച്ച രണ്ടാം ദിനം തന്നെ പൂര്‍ത്തിയാകുമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 365 റണ്‍സ് നേടിയ കിവീസിനെതിരെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് എടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ ധോണിയുമാണ് ക്രീസില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല