1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2024

സ്വന്തം ലേഖകൻ: താൻ അധികാരത്തിൽ വന്നാൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 60 ശതമാനം തീരുവ ചുമത്തുമെന്നും ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ താരിഫ് നയത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് തന്റെ പ്രചാരണ വേളയിൽ പലതവണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ അദ്ദേഹം പലപ്പോഴും ‘രാജ്യത്തെ താരിഫുകളുടെ മേജർ ചാർജർ’ എന്നും വിശേഷിപ്പിച്ചിരുന്നു.

ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നതോടെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ പുതിയ പിരിമുറുക്കങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വ്യാപകമാണ്. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. കുടിയേറ്റ വിരുദ്ധ നയങ്ങളും വ്യാപാര തടസ്സങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സങ്കീർണമാക്കുന്നതിന് സാധ്യതയുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് യു.എസ്. ഇതിനു പുറമേ യുഎസിന്‍റെ ആദ്യ രണ്ട് വ്യാപാര പങ്കാളികളില്‍ ഒന്നായി ഇന്ത്യ സ്ഥിരമായി സ്ഥാനം പിടിക്കുകയും ചെയ്യുന്നതാണ്. ”ട്രംപ് നല്‍കിയ ഈ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയാല്‍ ഇന്ത്യ-യുഎസ് ബന്ധം യഥാര്‍ത്ഥത്തില്‍ വഷളാകും.” ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്‍റിലെ പ്രഫസര്‍ ബിശ്വജിത് ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ട്രംപുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ അടുപ്പം ന്യൂഡല്‍ഹിയെ മുന്നോട്ടുള്ള യാത്രയിൽ സഹായിക്കും എന്നാണ് അദ്ദേഹത്തിന്‍റെ കണക്കു കൂട്ടല്‍. കഴിഞ്ഞ വര്‍ഷം യുഎസ്-ഇന്ത്യ വ്യാപാരം ഏകദേശം 120 ബില്യൻ ഡോളറായിരുന്നു, ഇപ്പോള്‍, ഇറക്കുമതിയില്‍ ഉയര്‍ന്ന താരിഫ് ചുമത്തി ആഭ്യന്തര നികുതി വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ട്രംപിന്‍റെ ‘അമേരിക്ക ഫസ്റ്റ്’ അജണ്ട ഈ കുതിപ്പിന് തടസ്സമാകുമോ എന്നാണ് പൊതുവേ ഭയക്കുന്നത്.

ഉയര്‍ന്ന താരിഫുകള്‍ യുഎസ് ഉപഭോക്താക്കള്‍ക്ക് ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വില ഉയര്‍ത്തിയേക്കാം. അത് വിവരസാങ്കേതികവിദ്യയും കാറുകളും മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള പ്രധാന ഇന്ത്യന്‍ കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളെയും ബാധിക്കും. ഈ നയം നടപ്പിലാക്കിയാല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ വിശകലന വിദഗ്ധര്‍ ഇന്ത്യയുടെ ജിഡിപി നഷ്ടം 0.03 ശതമാനവും ചൈനയ്ക്ക് 0.68 ശതമാനവും പ്രവചിക്കുന്നു.

യുഎസ് നമ്മുടെ ഏറ്റവും വലിയ വിപണിയായതിനാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടും. അതാണ് ഏറ്റവും വലിയ ആശങ്കയുടെ ഉറവിടം. ആദ്യ ടേമില്‍, ട്രംപ് ഇതു മൊത്തത്തില്‍ നടപ്പാക്കിയില്ല. പക്ഷേ ഇക്കുറി, ഈ നയങ്ങള്‍ക്കാണ് തനിക്ക് ജനങ്ങളുടെ മാന്‍ഡേറ്റ് ലഭിച്ചതെന്ന ബോധ്യത്തിലാകും ട്രംപിന്‍റെ പ്രവര്‍ത്തനമെന്ന് വിലയിരുത്തപ്പെടുന്നു..

അമേരിക്ക ഒറ്റപ്പെട്ട് വളരാന്‍ ആഗ്രഹിക്കുമ്പോള്‍ യുഎസ് ആഗോളതലത്തില്‍ കൂടുതല്‍ സഹകരണത്തോടെ വളരാനാണ് ഡല്‍ഹിയുടെ ശ്രമം. പുതിയ ട്രംപ് ഭരണകൂടവുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ഈ രണ്ടു നയങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനുള്ള സാധ്യതയും ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് തൊഴില്‍ തേടുന്ന വിദഗ്ധരായ വിദേശ പ്രഫഷനലുകള്‍ക്കായുള്ള എച്ച്-1 ബി വീസ ഉടമകള്‍ക്ക് ട്രംപ് വരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഈ വീസ ഉടമകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. കഴിഞ്ഞ വര്‍ഷം ഇത് 72.3 ശതമാനമാണ്. ചൈനക്കാരാണ് രണ്ടാം സ്ഥാനത്ത്. പക്ഷേ അവരുടെ എണ്ണം 11.7 ശതമാനം മാത്രമാണ്.

ട്രംപ് അധികാരമേറ്റ് ഒരു വര്‍ഷത്തിന് ശേഷം 2015-ല്‍ ആറ് ശതമാനത്തില്‍ നിന്ന് 24 ശതമാനമായി എച്ച്-1 ബി വീസ അപേക്ഷകളുടെ നിരസിക്കല്‍ നിരക്ക് ഉയര്‍ന്നു. കൂടാതെ കോവിഡിന് 2020-ല്‍ അത് 30 ശതമാനമായി ഉയര്‍ന്നു. കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന്‍റെ കടുത്ത സംസാരവും ബന്ധങ്ങള്‍ വഷളാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ട്രംപ് 2.0 തന്‍റെ ആദ്യ ടേമിന് സമാനമായിരിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും യുഎസും ഇന്ത്യയും തമ്മിലുള്ള വലിയ ഉഭയകക്ഷി ബന്ധം വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന് മിക്ക വിദഗ്ധരും വിശ്വസിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ട്രംപുമായി മോദി വ്യക്തിപരമായ ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ട്. മോദിയുടെ ഈ നയതന്ത്രശൈലി ഇന്ത്യക്ക് ഗുണകരമാകും എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.