സ്വന്തം ലേഖകൻ: 15നും 18നും ഇടയിലുള്ള കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സീന്‍ റജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് കോവിന്‍ റജിസ്‌ട്രേഷന്‍ പോര്‍ട്ടൽ മേധാവി ഡോ. ആര്‍.എസ്.ശര്‍മ അറിയിച്ചു. വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു വാക്‌സീനായി റജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും.
കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടി. 15നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ജനുവരി മൂന്ന് മുതലാണ് വാക്‌സീന്‍ നല്‍കി തുടങ്ങുന്നത്. ജനുവരി 10 മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ നല്‍കും.
“കോവിഡ് രജിസ്‌ട്രേഷനായി തങ്ങള്‍ ഒരു തിരിച്ചറിയല്‍ രേഖ കൂടി കോവിന്‍ പ്ലാറ്റ്‌ഫോമില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ്,“ ഡോ.ആര്‍.എസ്.ശര്‍മ പറഞ്ഞു. കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല