സ്വന്തം ലേഖകന്‍: ഇന്ത്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍ ഇടനാഴിയായി 1,400 കിമീ പാത വരുന്നു. ഇന്ത്യയെ കര മാര്‍ഗം തെക്കുകിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാകും ഇത്. പാത കടന്നു പോകുന്ന മൂന്നു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരവും സാംസ്‌കാരിക വിനിമയവും വര്‍ധിപ്പിക്കുന്നതിനും പാത സഹായിക്കും.
ഏഴു പതിറ്റാണ്ടു മുമ്പ് രണ്ടാം ലോക മഹായുദ്ധകാലത്ത് മ്യാന്മറില്‍ പണികഴിപ്പിച്ച 73 പാലങ്ങള്‍ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനായി ഇന്ത്യന്‍ ധനസഹായത്തോടെ നവീകരിച്ചതായി തായ്‌ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ ഭഗ്വന്ത് സിങ് ബിഷ്‌ണോയി അറിയിച്ചു.
18 മാസം കൊണ്ട് പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. അതിനുശേഷം മൂന്ന് രാജ്യങ്ങളിലെയും വാഹനങ്ങള്‍ക്കായി പാത തുറന്നുകൊടുക്കും. ഇന്ത്യയില്‍ മണിപ്പൂരിലെ മൊറേയില്‍നിന്നാരംഭിക്കുന്ന പാതയുടെ ആദ്യ ഘട്ടം മ്യാന്മറിലെ തമു നഗരത്തില്‍ അവസാനിക്കും. തമു മുതല്‍ തായ്‌ലന്‍ഡിലെ മേ സോട്ട് ജില്ലയിലെ തകില്‍ വരെയാണ് രണ്ടാം ഘട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല