ഓസ്ട്രേലിയയിലെ കനത്ത തോല്‍വിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്ക രണ്ടാമത്. പരമ്പര ആരംഭിക്കുമ്പോള്‍ രണ്ടാംസ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് 118 പോയിന്‍റുണ്ടായിരുന്നു. കംഗാരുക്കളോടുള്ള സമ്പൂര്‍ണ പരാജയം ഏഴു പോയിന്‍റ് നഷ്ടപ്പെടുത്തി. 111പോയിന്‍റുള്ള ഓസ്ട്രേലിയ ഇപ്പോള്‍ നാലാം സ്ഥാനത്ത്. ഏപ്രിലില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ജയിച്ചാല്‍ ഓസീസ് ഇന്ത്യയെ മറികടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല