സ്വന്തം ലേഖകന്‍: ഇന്ത്യാപാക് അതിര്‍ത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും അടക്കുമെന്ന് ഇന്ത്യ, ഇസ്രയേല്‍ മാതൃകയില്‍ മതില്‍ കെട്ടാന്‍ സാധ്യത. 2018 ഡിസംബറോടെ ഇന്ത്യാ, പാക് അതിര്‍ത്തി പൂര്‍ണ്ണമായും അടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാര്‍ അവരുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുമായാണ് രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്.
കശ്മീര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക് സൈന്യം പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ നുഴഞ്ഞു കയറ്റം നടക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി പ്രത്യേക യോഗം വിളിച്ചുചേര്‍ത്തത്.
ഇസ്രയേല്‍ മോഡല്‍ മതികെട്ടി അതിര്‍ത്തി അടയ്ക്കാന്‍ കഴിയുമോ എന്നതിന്റെ സാധ്യതകളാണ് ഇന്ത്യ ഇപ്പോള്‍ പരിശോധിച്ചു വരുന്നത്. എന്നാല്‍, ജമ്മുകശ്മീരിലും പഞ്ചാബിലും ഇത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടായേക്കും.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗുജറാത്ത് മുഖ്യമന്ത്രി വിനയ് രൂപാനി, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവരും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല