1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2018

സ്വന്തം ലേഖകന്‍: ഷെറിന്‍ വധക്കേസില്‍ അമേരിക്കയില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടെ വിസ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കും. വളര്‍ത്തുമകളെ കൊലപ്പെടുത്തിയതിന് യു.എസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മലയാളി ദമ്പതികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിസ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

വിദേശ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വമായ ഓവര്‍സീസ് സിറ്റിസണ്‍ഷിപ് ഓഫ് ഇന്ത്യ ഒ.സി.ഐ കാര്‍ഡ് ആണ് റദ്ദാക്കുന്നത്. ഇവരെ കരിമ്പട്ടികയില്‍ പെടുത്താനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെറിനെ ദത്തെടുത്ത വെസ്‌ലി മാത്യൂസ്, സിനി മാത്യൂസ്, വെസ്‌ലിയുടെ മാതാപിതാക്കള്‍ എന്നിവരും പട്ടികയിലുണ്ട്.

വിദേശരാജ്യവുമായുള്ള ബന്ധം വഷളാകാതിരിക്കാനാണ് ഇത്തരമൊരു നടപടി. ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വചിയാണ് വിദേശകാര്യ മന്ത്രാലയം നോട്ടീസ് അയച്ചത്. ബിഹാറിലെ ഗയയില്‍ നിന്ന് ദത്തെടുത്ത ഷെറിന്‍ മാത്യൂസെന്ന മൂന്നു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും തുടര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്ത കേസിലാണ് മാത്യൂസ് ദമ്പതികള്‍ വിചാരണ നേരിടുന്നത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.