സ്വന്തം ലേഖകന്‍: വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇന്ത്യയുടെ കരുത്തിലെന്ന് ഐ എം എഫ്. അടുത്ത മൂന്നു ദശാബ്ദങ്ങളില്‍ ആഗോള സമ്പദ്ഘടനയില്‍ നേരത്തെ ചൈനയ്ക്കുണ്ടായിരുന്ന സ്ഥാനമായിരിക്കും ഇന്ത്യയ്‌ക്കെന്നും ലോക സമ്പദ്ഘടനയുടെ വളര്‍ച്ച ഇന്ത്യയുടെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.).
ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 15 ശതമാനവും സംഭാവന ചെയ്യുന്നത് ഇപ്പോള്‍ ഇന്ത്യയാണെന്ന് ഐ.എം.എഫിന്റെ ഇന്ത്യയിലെ മിഷന്‍ ചീഫ് റനില്‍ സാല്‍ഗഡോ പറഞ്ഞു. ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ സംഭാവന ചെയ്യുന്നത് ഇപ്പോള്‍ ചൈനയും അമേരിക്കയും മാത്രമാണ്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുകയാണ്.
2.6 ലക്ഷം കോടി ഡോളറിന്റെ ഇന്ത്യന്‍ സമ്പദ്ഘടന ഇപ്പോള്‍ ‘ആനയെപ്പോലെ ഓടുക’യാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം 7.3 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 7.5 ശതമാനവുമായിരിക്കും ഇന്ത്യയുടെ സാന്പത്തിക വളര്‍ച്ചയെന്നാണ് അനുമാനം. അതേസമയം, എണ്ണവില ഉയരുന്നതും ആഗോള സാമ്പത്തിക അസ്ഥിരതയും നികുതി വരുമാനത്തിലെ ഇടിവും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും ഐ.എം.എഫ്. ഓര്‍മിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല