സ്വന്തം ലേഖകന്‍: പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ഇന്ത്യ ചന്ദ്രനില്‍ ടെലസ്‌കോപ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. വിദൂര പ്രപഞ്ച പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യ സ്‌പേസ് ടെലിസ്‌കോപ്പ് ‘അസ്‌ട്രോസാറ്റ്’ വിജയകരമായി വിക്ഷേപിച്ചത് 2015 സെപ്റ്റംബറിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിദൂര പ്രപഞ്ച നിരീക്ഷണം രംഗത്ത് കൂടുതല്‍ മുന്നേറ്റം നടത്താനാണ് പുതിയ പദ്ധതി.
വിദൂര പ്രപഞ്ച നിരീക്ഷണം നടത്താന്‍ ഭൂമിയിലെ അന്തരീക്ഷം തടസ്സമാണ്. ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതിനാല്‍ നിരീക്ഷണം എളുപ്പമായിരിക്കും. ഡോ. എപിജെ അബ്ദുള്‍ കലാം അനുസ്മരണത്തിനിടെ മദ്രാസ് ഐഐടിയില്‍ വെച്ച് ഐഎസ്ആര്‍ഒ മേധാവി എഎസ് കിരണ്‍ കുമാറാണ് പുതിയ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
കൂടാതെ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ഈ വര്‍ഷമവസാനം ഇന്ത്യ വിക്ഷേപിക്കും. ഇതിനു മുന്‍പേ നിര്‍മ്മിച്ച ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റുകള്‍ 2.25 ഭാരമായിരുന്നു വഹിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല