1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2017

സ്വന്തം ലേഖകന്‍: പാക്, ചൈനീസ് അതിര്‍ത്തികള്‍ സംഘര്‍ഷഭരിതം, ഇരട്ട ഭീഷണി ഒരുമിച്ച് നേരിടാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുമ്പോള്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ വ്യക്തമായ സൂചന നല്‍കി. അതിര്‍ത്തിയില്‍ ദീര്‍ഘനാളത്തേക്ക് തുടരുന്നതിനായി ഇന്ത്യന്‍ സൈന്യം കൂടാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനയുടെ എന്ത് സമ്മര്‍ദ്ദമുണ്ടായാലും അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന സൂചനയാണ് ഇന്ത്യയുടേത്. ദോക് ലാ മേഖലയില്‍ ഭുട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് നിലപാട്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ചൈന ഭീക്ഷണി മുഴക്കിയിരുന്നു അതിനു പുറമെ ഇത് പഴയ ഇന്ത്യയല്ലെന്ന് ഇന്ത്യയും ശക്തമായ മറുപടി നല്‍കി.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക്‌ലാമില്‍ മൂന്നാഴ്ചയായി ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മ്മിച്ചും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബാങ്കറുകള്‍ ചൈന ആക്രമിച്ചതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

അതേസമയം കശ്മീര്‍ അതിര്‍ത്തി പ്രദേശമായ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായിരുന്ന പാക്കിസ്താന്‍ പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. കഴിഞ്ഞ ദിവസം പാക്കിസ്താന്‍ നടത്തിയ ബോംബാക്രമണത്തില്‍ സൈനീകനും ഭാര്യയും മരിച്ചതിനു തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ് തിരിച്ചടി. ആക്രമണത്തില്‍ രണ്ട് പാക് സൈനീകരും അഞ്ച് നാട്ടുകാരും കൊല്ലപ്പെട്ടതായി പൂഞ്ച് സീനിയര്‍ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.