1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2016

സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ അടിമത്തമുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്, അടിമ ജീവിതം നയിക്കുന്നത് 18.35 ദശലക്ഷം പേര്‍. വേശ്യാവൃത്തിക്കും യാചനക്കുമാണ് ഇവര്‍ ഉപയോഗിക്കപ്പെടുന്നതെന്നും ആസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ വാക് ഫ്രീ ഫൗണ്ടേഷന്‍ പുറത്തുവിട്ട ആഗോള അടിമത്ത സൂചികയില്‍ പറയുന്നു.

2014 ലെ കണക്കുപ്രകാരം ഇന്ത്യയില്‍ അടിമത്തത്തില്‍ കഴിയുന്നവരുടെ എണ്ണം 14.3 ദശലക്ഷമായിരുന്നു. ഇന്ത്യ, ചൈന, പാകിസ്താന്‍, ബംഗ്‌ളാദേശ്, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലാണ് ലോകത്തെ 58 ശതമാനം അടിമകളും കഴിയുന്നത്. 167 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

ഭീഷണി, അതിക്രമം, സമ്മര്‍ദം, പീഡനം എന്നിവ ഭയന്ന് നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍നിന്നും മോചിതരാകാന്‍ കഴിയാത്തവരെയാണ് അടിമകള്‍ എന്ന് നിര്‍വചിച്ചിരിക്കുന്നത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലാണ് സംഘടന പഠനം നടത്തിയത്. ലക്‌സംബര്‍ഗ്, അയര്‍ലന്‍ഡ്, നോര്‍വേ, ഡെന്മാര്‍ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, സ്വീഡന്‍, ബെല്‍ജിയം എന്നിവയാണ് അടിമത്തം കുറഞ്ഞ രാജ്യങ്ങള്‍. എന്നാല്‍, പ്രശ്‌നം പരിഹരിക്കുന്നതിന് ഏറെ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.

ഐക്യരാഷ്ട്രസഭ ചട്ടപ്രകാരം മനുഷ്യക്കടത്ത് തടയുന്നതിന് നിയമനിര്‍മാണം നടത്തിയിട്ടുള്ളതിന് പുറമെ, ഇരകള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന രീതിയില്‍ തൊഴില്‍നിയമങ്ങളിലും ഇന്ത്യ ഭേദഗതികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു.റിപ്പോര്‍ട്ട് പ്രകാരം നെതര്‍ലന്‍ഡ്‌സ്, യു.എസ്.എ, യു.കെ, സ്വീഡന്‍, ആസ്‌ട്രേലിയ, പോര്‍ചുഗല്‍, ക്രൊയേഷ്യ, സ്‌പെയിന്‍, ബെല്‍ജിയം, നോര്‍വേ എന്നീ രാജ്യങ്ങളാണ് ആധുനിക ലോകത്തിലെ അടിമത്തത്തിനെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.