1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2024

സ്വന്തം ലേഖകൻ: കയറ്റുമതി ചെയ്യുന്നവർക്ക് അവരുടെ വെെവിധ്യമാർന്ന ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ വിൽപനയ്ക്കെത്തിക്കുന്നതിനായി യുഎയിൽ ഭാരത് മാർട്ട് സൗകര്യമൊരുക്കാൻ ഇന്ത്യ. പദ്ധതിക്ക് അന്തിമരൂപയമായിട്ടില്ലെങ്കിലും 2025 ഓടെ പദ്ധതി പ്രാവർത്തികമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചെെനയുടെ ഡ്രാ​ഗൺ മാർട്ട് സമാനമായ രീതിയിലായിരിക്കും പദ്ധതിയെന്നാണ് വിവരം.

ഡി.പി വേൾഡ് നിയന്ത്രിക്കുന്ന ജാഫ്സ പ്രദേശത്താണ് ഭാരത് മാർട്ട് സ്ഥാപിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിലായിരിക്കും പദ്ധതി. റീട്ടെയിൽ ഷോറൂമുകളും ​ഗോഡൗണുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും മാർട്ടിലുണ്ടായിരിക്കും. കൂടാതെ, ഓണ്‍ലൈന്‍ വഴി സാധനങ്ങൾ വീങ്ങുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാനും പദ്ധതിയുണ്ട്.

സാമ്പത്തിക കരാറിലൂടെ 2030-ഓടെ യുഎഇയും ഇന്ത്യയും പെട്രോളിയം ഇതര വ്യാപാരത്തിലൂടെ 100 ബില്യൺ ഡോളർ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ഭാരത് മാർട്ട് പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്. ചൊവ്വാഴ്ച അബുദാബിയിലെത്തിയ പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തിയിരുന്നു. ഇരുനേതാക്കളും ഉഭയകക്ഷി പങ്കാളിത്തം അവലോകനം ചെയ്തതായും സഹകരിക്കാനാകുന്ന പുതിയ മേഖലകൾ ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.