1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2024

സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കും യുകെയ്‌ക്കുമിടയിലുള്ള വിമാന സര്‍വീസുകളുടെ 100 വര്‍ഷം ആഘോഷിക്കാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്. നവംബര്‍ അവസാനം വരെ, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫ്ലൈറ്റില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കാനാണ് ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ തീരുമാനം.

തേങ്ങാ ചോറും മട്ടന്‍ കറിയുമാണ് വിഭവങ്ങളിലെ പ്രധാന ആകര്‍ഷണം. നിലവില്‍ ഇന്ത്യയില്‍ നിന്ന് ലണ്ടന്‍ ഹീത്രൂവിലേക്ക് ആഴ്ചയില്‍ 56 വിമാന സര്‍വീസുകളാണ് ബ്രിട്ടിഷ് എയര്‍വേയ്‌സ് നടത്തുന്നത്.

പ്രതിദിനം മുംബൈയില്‍ നിന്ന് മൂന്നും ഡല്‍ഹിയില്‍ നിന്ന് രണ്ടും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സര്‍വീസ് വീതമാണ് കമ്പനി നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായ് ഇന്ത്യന്‍ വിഭവങ്ങള്‍ മാത്രമല്ല നൂറിലധികം ഇന്ത്യന്‍ സിനിമകളും യാത്രക്കാര്‍ക്കായ് വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്.

അതിനിടെ വ്യാജ ബോംബ് ഭീഷണികള്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട് .ഇത് വിമാനങ്ങളുടെ സമയ ക്രമത്തെയും യാത്രയെയും പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ 6 ദിവസത്തിനുള്ളില്‍ നൂറിലേറെ ബോംബ് ഭീഷണികളാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ലഭിച്ചത്.

കൊച്ചിയില്‍ നിന്നു പുറപ്പെട്ട 2 വിമാനങ്ങള്‍ക്ക് നേരെ ചൊവ്വാഴ്ചയും വ്യാജ ബോംബ് ഭീഷണി ഉണ്ടായി . എയര്‍ ഇന്ത്യയുടെ കൊച്ചി-ലണ്ടന്‍ ഗാറ്റ്‍വിക് (എഐ 149) വിമാനത്തിനും കൊച്ചി-ബെംഗളുരു- ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണി പരിശോധിക്കാന്‍ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേര്‍ന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ ‘എക്സ്’ (മുന്‍ ട്വിറ്റര്‍) അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.