1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2023

സ്വന്തം ലേഖകൻ: സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള തൊഴില്‍ വീസ നിയമങ്ങളില്‍ യുകെ ഇളവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ചില വീസ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ യുകെ തയ്യാറാണെന്നും ചര്‍ച്ചകള്‍ സ്വകാര്യമായതിനാല്‍ തന്റെ എഡന്റിറ്റി വെളിപ്പെടുത്തരുതെന്നും ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. എന്നാല്‍, ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ വിധേയമാകുന്ന വിഷയമാണെന്നതിനാല്‍, ഇളവുകള്‍ നല്‍കുകയാണെങ്കില്‍ പോലും അത് പരിമിതമായിരിക്കും എന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

വളരെക്കാലമായി തങ്ങളുടെ പൗരന്മാര്‍ക്ക് യുകെ ആക്സസ് വര്‍ദ്ധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട് വരികയാണ്. എന്നാല്‍ 2016 ലെ ബ്രെക്സിറ്റിനായുള്ള യുകെയുടെ വോട്ട് രാജ്യത്തേക്ക് വരുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് ചെയതത്. കഴിഞ്ഞ വര്‍ഷം, ഇന്ത്യയും യുകെയും തമ്മിലുള്ള ചര്‍ച്ചകള്‍ ഒക്ടോബറില്‍ അവസാനിച്ച സമയപരിധിക്കപ്പുറം കരാര്‍ വൈകിപ്പിച്ച് ആയിരക്കണക്കിന് വിദഗ്ധ തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനുള്ള തടസ്സം നേരിട്ടു. കഴിഞ്ഞ ഒക്ടോബറില്‍ നിലവില്‍ വരുമെന്ന് പറഞ്ഞിരുന്ന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ച്, ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ ആശങ്ക പരസ്യമാക്കിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വീസ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ താമസിക്കുന്നവരില്‍ ഏറ്റവും അധികം ഇന്ത്യാക്കാരാണെന്ന സുവെല്ലയുടെ വാക്കുകള്‍ ഏറെ പ്രകോപനം സൃഷ്ടിച്ചിരുന്നു. എത്ര ഇന്ത്യാക്കാര്‍ ഇത്തരത്തില്‍ ബ്രിട്ടനില്‍ താമസിക്കുന്നു എന്നതിന്റെ വ്യക്തമായ കണക്കുകള്‍ നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സുനക് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ അടിവരയിട്ട്, യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് 606,000 ആളുകളില്‍ എത്തിയിരുന്നു. അതേസമയം പ്രത്യേക വീസ ഡാറ്റ കാണിക്കുന്നത് മൂന്നില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് റെസിഡന്‍സ് വീസ അനുവദിച്ചു എന്നാണ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുള്ള സമയപരിധിയുള്ള ബിസിനസ് വീസകളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് യുകെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.