സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യ, യുകെ ബന്ധം ദൃഡമായി തുടരുമെന്ന് ലണ്ടനില്‍ പ്രധാനമന്ത്രി മോദി. ബ്രെക്‌സിറ്റിനു ശേഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിട്ടന്റെ പ്രാധാന്യം കുറയുകയില്ലെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം കൂടുതല്‍ ശക്തമായിത്തന്നെ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഇന്ത്യയു.കെ സി.ഇ.ഒ ഫോറത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഇരുരാജ്യങ്ങള്‍ തമ്മില്‍ നില നില്‍ക്കുന്ന വ്യാപാരബന്ധത്തില്‍ ഫോറം സംതൃപ്തി പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പങ്കെടുത്ത ഫോറത്തില്‍ ഇരുരാജ്യങ്ങളില്‍നിന്നുമുള്ള ബിസിനസ് രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഇന്ത്യയു.കെ സി.ഇ.ഒ ഫോറം ഉപാധ്യക്ഷന്‍ അജയ് പിരമള്‍, രാകേഷ് മിത്തല്‍, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഭാരത് ഹോട്ടല്‍ എം.ഡി ജ്യോത്സ്‌ന സൂരി, എച്ച്.എ.എല്‍ ചെയര്‍മാന്‍ സുവര്‍ണരാജു തുടങ്ങിയവരാണ് ഇന്ത്യന്‍ ബിസിനസ് സമൂഹത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്.
യോഗത്തിനുശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം വെളിപ്പെടുത്തുന്ന സയന്‍സ് പ്രദര്‍ശനവും ഇരു രാഷ്ട്ര നേതാക്കള്‍ സന്ദര്‍ശിച്ചു. കാന്‍സര്‍, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ബയോ മെഡിക്കല്‍ ഗവേഷണ സ്ഥാപനമാണ് ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല