സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നിന്ന് 13,000 കോടി രൂപക്ക് ആളില്ലാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ, നീക്കം അതിര്‍ത്തി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി. 100 ആളില്ലാ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും വാങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അതിര്‍ത്തിയില്‍ ചൈനയുമായി തര്‍ക്കങ്ങളും കടന്നുകയറ്റം സംബന്ധിച്ച പരാതികളും നിലനില്‍ക്കുന്ന സാഹചര്യത്തലാണ് ഇന്ത്യയുടെ നീക്കമെന്നാണു സൂചന. ഏറ്റവും ആധുനിക ആളില്ലാ വിമാനമായ അവെന്‍ജര്‍ ഡ്രോണുകളും നിരീക്ഷണത്തിനുപയോഗിക്കുന്ന പ്രിഡേറ്ററുകളും വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. നൂറു വിമാനങ്ങള്‍ക്ക് 200 കോടി ഡോളര്‍ (ഏകദേശം 13,000 കോടി രൂപ)ആണ് കണക്കുകൂട്ടുന്നത്.
യു.എസും ഇന്ത്യയും തമ്മില്‍ നടക്കുന്ന പ്രതിരോധ ചര്‍ച്ചയില്‍ ഇന്ത്യ വിമാനങ്ങള്‍ക്കായുള്ള അഭ്യര്‍ഥന മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് യു.എസ്. ഉറപ്പു നല്‍കിയിട്ടില്ല. മിസൈല്‍ ടെക്നോളജി കണ്ട്രോള് റെഷീമില്(എം.ടി.സി.ആര്.) അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷയിലും തീരുമാനമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല