സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പുതിയ വ്യാപാര സാധ്യതകള്‍ തുറന്ന് ഇന്ത്യ, ഉസ്‌ബെക്കിസ്താന്‍ ധാരണ. ഇന്ത്യഉസ്ബക് വ്യാപാര സഹകരണത്തിന് ആക്കംകൂട്ടാന്‍ ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്ബകിസ്താന്‍ പ്രസിഡന്റ് ശൗകത് മിര്‍സ്വോയവും തമ്മില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ധാരണയായത്. ഇറാന്‍ തുറമുഖമായ ചാബഹാറായിരിക്കും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ചരക്കുഗതാഗത്തത്തില്‍ പ്രധാന കണ്ണി.
ഇരു നേതാക്കളും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി മാധ്യമ സെക്രട്ടറി വിജയ് ഖോകലെ അറിയിച്ചു. ഉസ്ബക് ഉപപ്രധാനമന്ത്രി ഉടന്‍തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്നും ഖോകലെ വ്യക്തമാക്കി. ഈ നീക്കം ഏറെ വിഭവസമ്പത്തും വ്യാപാര സാധ്യതകളുമുള്ള മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ തന്ത്രപ്രധാന കാല്‍വെപ്പായാണ് നിരീക്ഷകര്‍ കാണുന്നത്.
പാക് തുറമുഖമായ ഗ്വാദ്വാറില്‍നിന്ന് അത്ര അകലത്തിലല്ലാതെ സ്ഥിതിചെയ്യുന്നതാണ് ചാബഹാര്‍ തുറമുഖം. ഇന്ത്യ, ഇറാന്‍, അഫ്ഗാന്‍ എന്നീ രാജ്യങ്ങള്‍ അന്തര്‍ദേശീയ ഗതാഗതചരക്കുകടത്ത് ഇടനാഴി പങ്കിട്ടുവരുന്നുണ്ട്. ഇതുമൂലം ചാബഹാര്‍ തുറമുഖം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയ്ക്ക് തടസങ്ങളില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല