1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2011

ഓവലില്‍ ഇന്ത്യയുടെ വിജയമോഹങ്ങള്‍ക്കുമേല്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമോ.? ഇന്ത്യ- ഇംഗ്ളണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ചരിത്രപ്രസിദ്ധമായ ഓവലില്‍ ഇന്ന് അരങ്ങുതകര്‍ക്കാനൊരുങ്ങുമ്പോള്‍ ആരാധകരുടെ മനസി ലെ ആശങ്ക ഇതാണ്.

ആദ്യ രണ്ട് ഏകദിന വേദികളിലേതുപോലെ ഇവിടെയും മഴയ്ക്കു സാധ്യതയുണ്െടന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍, മഴ ശക്തമാകില്ലെന്നും മത്സരം നടക്കുമെന്നുമാണ് നിഗമനം. അദ്ഭുത പ്രകടനത്തിലൂടെ ലോക ചാമ്പ്യന്മാര്‍ മികച്ച തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. എന്നാല്‍, ആ പ്രകടനം ആരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന ചോദ്യമാണുയരുന്നത്.

ആദ്യ മത്സരം മുടങ്ങുകയും 23 ഓവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്ത ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 0-1നു പിന്നിലാണ്.

ഇന്നത്തെ മത്സരത്തിലും പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് ടെസ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും നേടാനാകില്ല. പരിക്കും ഫോമില്ലായ്മയും അലട്ടുന്ന ഇന്ത്യക്ക് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതു പോലും ബുദ്ധിമുട്ടാണ്.

ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും പാര്‍ഥിവ് പട്ടേലും മികച്ച തുടക്കം ഇന്ത്യക്ക് നല്കുന്നുണ്െടങ്കിലും മധ്യനിരയില്‍ റെയ്നയും ദ്രാവിഡുമൊഴികെ മറ്റുതാരങ്ങള്‍ മികവു പുലര്‍ത്തുന്നില്ല. പരിക്കേറ്റവര്‍ക്കു പകരക്കാരായെത്തിയ ബദരീനാഥും മനോജ് തിവാരിയും ഇന്നു കളിക്കും.

ബൌളിംഗാണ് ഇന്ത്യയെ അലട്ടുന്ന പ്രധാനഘടകം. പ്രവീണ്‍കുമാറും മുനാഫ് പട്ടേലുമടക്കമുള്ള ബൌളര്‍മാര്‍ രണ്ടാം ഏകദിനത്തില്‍ ഇംഗ്ളീഷ് ബാറ്റ്സ്മാന്മാരുടെ അടിമേടിച്ചുവലഞ്ഞു. ഓവല്‍ പോലെ ബൌണ്‍സുള്ള പിച്ചില്‍ പ്രവീണ്‍കുമാര്‍ എത്രത്തോളം മികവു പുലര്‍ത്തുമെന്ന് കണ്ടറിയണം. അതുകൊണ്ടുതന്നെ പ്രവീണിനു പകരം ആര്‍.പി. സിംഗ് ടീമിലെത്തിയേക്കാം. ആര്‍. അശ്വിന്‍ മാത്രമാണ് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കുന്ന ബൌളര്‍.

ഇനി അവേശഷിക്കുന്ന മൂന്നു മത്സരങ്ങളും ബൌണ്‍സിനും സീമിനും പിന്തുണനല്കുന്ന വേദിയിലാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.45നാണ് മത്സരം ആരംഭിക്കുന്നത്. സ്റാര്‍ ക്രിക്കറ്റില്‍ സംപ്രേഷണം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.