സ്വന്തം ലേഖകന്‍: 2022 ഓടെ ഇന്ത്യയില്‍ നിന്ന് പട്ടിണിയും അഴിമതിയും പൂര്‍ണമായും തുടച്ചുമാറ്റുമെന്ന് നീതി ആയോഗ്. ഇതിനു പുറമെ ഭീകരവാദം, വര്‍ഗ്ഗീയത, ജാതീയത എന്നിവയെല്ലാം ഇന്ത്യയില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിലാണ് നീതി ആയോഗിന്റെ ഭാവി പദ്ധതികള്‍ രാജീവ് കുമാര്‍ അവതരിപ്പിച്ചത്. നീതി ആയോഗ് അവതരിപ്പിച്ച ന്യൂഇന്ത്യ@2022 എന്ന പദ്ധതിയിലാണ് ഭാവി ഇന്ത്യ എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2047 വരെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ എട്ടു ശതമാനം നിരക്കില്‍ വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമീണ്‍ സടക്ക് യോജന വഴി 2019 ഓടെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ എല്ലാ റോഡുകളും വികസിപ്പിക്കുക എന്നതാണ് നീതി ആയോഗിന്റെ അടുത്ത പദ്ധതി. കൂടാതെ 2022 ഓടെ ഇന്ത്യയില്‍ 20 ആന്താരാഷ്ട്ര നിലവാരമുളള ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു.
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളെയും പ്രധാന മന്ത്രി ആദര്‍ശ ഗ്രാം യോജനയില്‍ ഉള്‍പ്പെടുത്തി മോഡല്‍ വില്ലേജുകളുടെ നിലവാരത്തില്‍ എത്തിക്കാനും പദ്ധതികള്‍ ഉണ്ട്. ഇന്ത്യ മുഴുവനും പട്ടിണി ഇല്ലാത്ത രാജ്യമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല