ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 39റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മത്സരം അവസാനിക്കാന്‍ 2 ഓവര്‍ ശേഷിക്കെ ഓള്‍ ഔട്ടായി. 31 റണ്‍സെടുത്ത മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. തിരിമനൈ(20), ജയവര്‍ധന(26), മെന്‍ഡിസ്(11) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ദില്‍ഷന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ശ്രീലങ്കയുടെ മൂന്ന് മുന്‍നിരവിക്കറ്റുകള്‍ പിഴുത ഇര്‍ഫാന്‍ പത്താനും നാല് വിക്കറ്റുകള്‍ എടുത്ത അശോക് ദിണ്ടയുമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത്.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഇരുപത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ്(68) ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 34 റണ്‍സെടുത്ത സുരേഷ് റൈന കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല