ട്വന്റി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 26 റണ്‍സിന്റെ വിജയം. ഇര്ഫാന് പത്താന്റെ അഞ്ച് വിക്കറ്റ് നേട്ടവും ക്യാപ്റ്റന്‍ ധോണിയുടെ മികച്ച പ്രകടനവുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 145 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ധോണി(55), റോഹിത് ശര്‍മ്മ(37) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ആദ്യ പത്ത് ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 56 എന്ന നിലയിലായിരുന്നു. പിന്നീട് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗില്‍ ഇന്ത്യ മികച്ച റണ്‍സിലേക്ക് കരകയറുകയായിരുന്നു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയുടെ തുടക്കം ഗംഭീരമായിരുന്നു. എന്നാല്‍ പത്താന്റെ മികച്ച ബൌളിംഗിനു മുന്പില് ശ്രീലങ്ക 19 ഓവറില്‍ 120 റണ്‍സിന് പുറത്താകുകയായിരുന്നു. ലങ്കക്കായി സംഗക്കാര(32) റണ്‍സ് നേടി. പത്താനു പിന്തുണയായി പേസര്‍ ബാലാജി മൂന്ന് വിക്കറ്റ് നേടി തന്റെ തിരിച്ചുവരവ് രാജകീയമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല