ആസ്ട്രേലിയന്‍ മണ്ണിലെ വിജയവരള്‍ച്ച തീര്‍ത്ത് ഇന്ത്യ പെയ്തിറങ്ങി. പര്യടനത്തില്‍ ഇതാദ്യമായി ജയിച്ച സന്ദര്‍ശകര്‍ രണ്ട് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പര 1-1ന് സമനിലയില്‍പിടിച്ചു. കളിയുടെ സമസ്തമേഖലകളിലും ആധിപത്യം പുലര്‍ത്തിയ ടീമിന്‍െറ വിജയം എട്ടു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ ഇന്ത്യ 19.4 ഓവറില്‍ 131 റണ്‍സിന് ഓള്‍ഒൗട്ടാക്കി.
60 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ ഗൗതം ഗംഭീറിന്‍െറ തകര്‍പ്പന്‍ അര്‍ധശതകത്തിന്‍െറ ബലത്തില്‍ നീലക്കുപ്പായക്കാര്‍ രണ്ട് പന്ത് ബാക്കിയിരിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. രണ്ട് ഓസീസ് താരങ്ങളെ റണ്ണൗട്ടാക്കുകയും മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജദേജയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യന്‍ നിരയില്‍ വീരേന്ദര്‍ സെവാഗ് 23ഉം വിരാട് കോഹ്ലി 31ഉം റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ 18 പന്തില്‍ 21 റണ്‍സുമായി ക്യാപ്റ്റന്‍ എം.എസ്. ധോണി പുറത്താവാതെ നിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല