1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

താരത്തിളക്കമാര്‍ന്ന ഇന്ത്യന്‍ നിരക്കെതിരെ തികഞ്ഞ പോരാട്ടവീര്യം കാഴ്ചവെച്ച് അഫ്ഗാനിസ്താന്‍ കീഴടങ്ങി. കളിയുടെ സമസ്ത മേഖലകളിലും തങ്ങള്‍ക്കൊത്ത എതിരാളികളായ അഫ്ഗാനെ 23 റണ്‍സിന് കീഴടക്കി ഇന്ത്യ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ജയത്തോടെ തുടങ്ങി. 39 പന്തില്‍ നാലു ഫോറും രണ്ടു സിക്സുമടക്കം 50 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 159 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 19.3 ഓവറില്‍ 136 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത യുവരാജ് സിങ്ങും എല്‍. ബാലാജിയും ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങി. കോഹ്ലിയാണ് കളിയിലെ കേമന്‍. സുരേഷ് റെയ്ന 33 പന്തില്‍ ആറു ഫോറടക്കം 38 റണ്‍സെടുത്തു. 17 പന്തില്‍ രണ്ടു വീതം ഫോറും സിക്സും നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാന്‍െറ ടോപ്സ്കോറര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.