ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ ലക്ഷ്യം 46.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.സച്ചിന്‍ തെണ്ടുല്‍ക്കര്‍ (48), വിരാട് കോലി (77), സുരേഷ് റെയ്ന (24), രവീന്ദ്ര ജഡേജ (24 നോട്ടൗട്ട് ), അശ്വിന്‍ ( 30 നോട്ടൗട്ട് ) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. 81 പന്തില്‍ നാലു ബൗണ്ടറി സഹിതം 64 റണ്‍സെടുത്ത ദിനേഷ് ചാണ്ടിമാലാണ് ടോപ്സ്കോര്‍. 79 പന്തില്‍ 48 റണ്‍സെടുത്ത തിലക രത്നെ ദില്‍ഷന്‍, 34 പന്തില്‍ 26 റണ്‍സെടുത്ത കുമാര്‍ സങ്കക്കാര, 23 റണ്‍സെടുത്ത മഹേല ജയവര്‍ധന, ആഞ്ചലോ മാത്യൂസ് (33 നോട്ടൗട്ട്) എന്നിവരാണ് ശ്രീലങ്കയുടെ സ്കോറര്‍മാര്‍.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. വീരേന്ദര്‍ സെവാഗ്് ടീം സ്കോര്‍ 14ല്‍ നില്‍ക്കെ എട്ടു പന്തില്‍ 10 റണ്‍സുമായി പുറത്തായി. 63 പന്തില്‍ 48 റണ്‍സെടുത്ത സച്ചിന്‍ ക്ളീന്‍ ബൗള്‍ഡ് ആയി.10 റണ്‍സെടുത്ത രോഹിതിനെ പെരേരയുടെ പന്തില്‍ ദില്‍ഷന്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. സ്കോര്‍ 157ലത്തെിയപ്പോള്‍ 24 റണ്‍സുമായി റെയ്ന ഡ്രസിങ് റൂമില്‍ തിരിച്ചത്തെി. സ്കോറിനോട് പത്തു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നായകന്‍ ധോണിയും മടങ്ങി. അര്‍ധ സെഞ്ച്വറിയോടെ ടീമിനെ മുന്നോട്ട് നയിച്ച വിരാട് കോലിയാണ് തുടര്‍ന്ന് പുറത്തായത്. സ്കോര്‍ 36 ഓവറില്‍ ആറിന് 181. ഒരു സിക്സും എട്ട് ഫോറുകളുമടക്കം 77 റണ്‍സെടുത്ത കോലി റണ്‍ഒൗട്ടാവുകയായിരുന്നു. പിന്നീട് ഒത്തു ചേര്‍ന്ന ജഡേജ- അശ്വിന്‍ സഖ്യം ഇന്ത്യയെ വിജയ തീരത്തത്തെിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല