ബാംഗ്ലൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലിയും(51 നോട്ടൗട്ട്), ക്യാപ്റ്റന്‍ ധോനിയും(48 നോട്ടൗട്ട്) ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഈ വിജയത്തോടെ കീവീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര(2-0) ഇന്ത്യ തൂത്തുവാരി. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു.
261 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് വേണ്ടി സെവാഗും(38) ഗംഭീറും(34) നല്ല തുടക്കം സമ്മാനിച്ചു. ഇരുവരും അടുത്തടുത്ത് മടങ്ങിയെങ്കിലും പൂജാരയും(48) സച്ചിനും(27) സ്‌കോറിങ് തുടങ്ങുന്നു. ഇടയ്ക്ക് മഴ വില്ലനായെത്തി. വീണ്ടും കളി പുനരാംരംഭിച്ചപ്പോള്‍ പൂജാരയും, സച്ചിനും, റെയ്‌നയും(0) പെട്ടെന്ന് മടങ്ങി. എന്നാല്‍ കോലിയും ധോനിയും ഉറച്ചുനിന്ന് പൊരുതി. പരമ്പരയില്‍ മൂന്നാം തവണയും സച്ചിന്‍ ക്ലീന്‍ ബൗള്‍ഡായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല