സ്വന്തം ലേഖകന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്തു. ഇന്ത്യയുടെ നാലാം കിരീടമാണിത്. 217 റണ്‍സ് വിജയലക്ഷ്യ പിന്തുടര്‍ന്ന ഇന്ത്യ 39 ആം ഓവറില്‍ വിജയത്തിലെത്തി. ഫൈനലില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്ന മന്‍ജോത് കല്‍റയാണ് മാന്‍ ഓഫ് ദ് മാച്ച്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് ടൂര്‍ണമെന്റിലെ താരം.
217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മന്‍ജോത് കല്‍റയുടെ 101 റണ്‍സ് മികവിലാണ് ഇന്ത്യ അനായാസമെത്തിയത്. പ്രഥ്വി ഷാ 29 റണ്‍സിനും ടൂര്‍ണമെന്റിലെ താരം ശുഭ്മാന്‍ ഗില്‍ 31 റണ്‍സിനും പുറത്തായെങ്കിലും കല്‍റയുടെ സെഞ്ചുറിയും ഹാര്‍വിക് ദേശായിയുടെ 47 റണ്‍സും ഇന്ത്യയ്ക്ക് തുണയായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 250ന് മേലെ സ്കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും ഇന്ത്യന്‍ ബോളര്‍മാരുടെ മികവാണ് അവരെ 216ലേക്ക് ഒതുക്കിയത്.
76 റണ്‍സെടുത്ത ജൊനാഥാന് മെര്ലോയിലൊതുങ്ങി ഓസീസ് പ്രതിരോധം. ഉപ്പലിന്റെയും മെര്ലോയുടെയും വിക്കറ്റെടുത്ത് അനുകുള്‍ റോയ് ആകെ 14 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ മികച്ച ബോളറായി. 2 വിക്കറ്റ് വീതമെടുത്ത് ശിവ സിങ്ങും, നാഗര്‍കോട്ടിയും ഇഷാന് പോറലും അനുകുളും ഇന്ത്യയുടെ ഓള്‍റൗണ്ട് വിജയം ഉറപ്പാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല