ഭോപ്പാല്‍ ദുരന്തത്തിനു കാരണക്കാരായ ഡൗ കെമിക്കല്‍സ് കമ്പനി സ്പോണ്‍സര്‍ ചെയ്യുന്നുവെന്ന കാരണത്താല്‍ ഒളിംപിക്സ് ഗെയിംസ് ബഹിഷ്കരിക്കില്ലെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍. എന്നാല്‍ ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. ഇന്നു ചേര്‍ന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണു തീരുമാനം.
ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ട് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിക്കു കത്തയയ്ക്കും. വിഷയം ഐഒഎ ജനറല്‍ ബോര്‍ഡി വിശദമായി പരിശോധിക്കുമെന്ന് അസോസിയേഷന്‍ അധികൃതര്‍. ഗെയിംസില്‍ നിന്നു പിന്‍മാറുന്നതു താരങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഇവര്‍ അറിയിച്ചു.
ഒളിംപിക്സ് ബഹിഷ്കരിക്കണമെന്നു ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ ആവശ്യപ്പെട്ടിരുന്നു. 1984 ല്‍ ഭോപ്പാല്‍ ദുരന്തത്തിനു കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് ഫാക്റ്ററിയെ ഏറ്റെടുത്തതു ഡൗ കെമിക്കല്‍സ് ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല