സ്വന്തം ലേഖകൻ: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ലോകാരോഗ്യദിനം ഇന്ന്. ലോകത്തെ മുഴുവന്‍ ഒരുപോലെ ബാധിച്ചിരിക്കുന്ന മഹാമാരിയോട് പൊരുതുന്ന ആരോഗ്യരംഗത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ലോകജനത അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് ഇത്തവണ ആരോഗ്യദിനം ആചരിക്കുന്നത്. ഇത്തവണ കൊറോണക്കെതിരെ വിശ്രമമില്ലാതെ പോരാടുന്ന നഴ്‌സുമാരേ പ്രത്യേകം പരാമര്‍ശിച്ചാണ് ലോകാരോഗ്യസംഘടന സന്ദേശം നല്‍കുന്നത്.
ലോകത്തെ ആരോഗ്യപ്രവര്‍ത്തകരുടെ പകുതിയും നഴ്‌സുമാരാണെന്നതാണ് ഡബ്ലുയൂ എച്ച്ഒയുടെ കണക്ക്. ലോകത്ത് പക്ഷെ എല്ലാ ഭൂഖണ്ഡത്തിലും ആവശ്യത്തിന് നഴ്‌സുമാരി ല്ലെന്നത് വലിയ പ്രശ്‌നമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നഴ്‌സുമാരുടെ ദൗര്‍ലഭ്യം പരിഹരിക്ക പ്പെടണമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. 2030ലേക്കുള്ള പരിചരണ ആവശ്യ ങ്ങള്‍ക്കായി ലോകം മുഴുവനുമായി 90 ലക്ഷം നഴ്‌സുമാരെയാണ് വേണ്ടിവരികയെന്നും കണക്കുകൂട്ടുന്നു.
ഒരു ഡോക്ടറുടെ പരിശോധനക്ക് ശേഷം നാലോ അഞ്ചോ നഴ്‌സുമാരുടെ നിരന്തര പരിചര ണത്താലാണ് ഒരു രോഗി രക്ഷപെടുന്നത്. വൃദ്ധരുടേയും അമ്മമാരുടേയും നവജാത ശിശുക്കളുടേയും പരിചരണം നഴ്‌സുമാരുടെ മാത്രം കയ്യിലാണ്. മരണനിരക്ക് കുറയ്ക്കലിന് ലോകം കടപ്പെട്ടിരിക്കുന്നത് നഴ്‌സുമാരോടാണ്. പ്രസവശുശ്രൂഷകരെ പ്രത്യേകം പരാമര്‍ ശിച്ചും ലോകാരോഗ്യ സംഘടന ആശംസകള്‍ നേര്‍ന്നു. ലോകാരോഗ്യ ദിനം നഴ്‌സുമാര്‍ക്ക് അതുകൊണ്ടാണ് സമര്‍പ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കണക്കുകള്‍ നിരത്തിക്കൊണ്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല