1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2021

സ്വന്തം ലേഖകൻ: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വ്യോമയാന മന്ത്രാലയം. ഇന്ത്യൻ കൗൺസൽ ഓഫ്​ കൾച്ചറൽ റിസർച്ചിന്‍റെ അഭ്യർഥന പ്രകാരം വ്യോമയാന മന്ത്രാലയം വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ഇതുസംബന്ധിച്ച്​ കത്തയച്ചു. ഇന്ത്യൻ സംഗീതം മത സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമെന്നാണ്​ കത്തിലെ പരാമർശം.

‘ലോകമെമ്പാടുമുള്ള വിമാനങ്ങളിൽ വെയ്ക്കുന്ന സംഗീതം അതത്​ രാജ്യങ്ങൾക്ക്​ പ്രധാനപ്പെട്ടവയാണ്​. ഉദാഹരണത്തിന്​ അമേരിക്കൻ വിമാനങ്ങളിൽ ജാസ്​, ഓസ്​ട്രിയൻ എയർലൈനുകളിൽ മൊസാർട്ട്​, മിഡിൽ ഈസ്​റ്റിൽനിന്നുള്ളവയിൽ അറബ്​ സംഗീതം. എന്നാൽ ഇന്ത്യൻ വിമാനങ്ങളിൽ നമ്മുടെ സംഗീതം വെക്കുന്നത്​ വിരളമാണ്​.

എന്നാൽ നമ്മുടെ സംഗീതത്തിന്​ ഒരു സമ്പന്ന പാരമ്പര്യവും സംസ്കാരവും ഉൾക്കൊള്ളുന്നു. ഇതിനുപുറമെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കതക്ക നിരവധി കാര്യങ്ങളും ഉൾപ്പെടുന്നു’ -വ്യോമയാന മന്ത്രാലയം ജോയന്‍റ്​ സെക്രട്ടറി ഉഷ പധീ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്​ ജനറലിനും വിമാനത്താവള അതോറിറ്റിക്കും അയച്ച കത്തിൽ പറയുന്നു.

ഡിസംബർ 23ന്​ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിലെ ഇന്ത്യന്‍ കൗൺസൽ ​ഓഫ്​ കൾച്ചറൽ റിസർച്ചിന്‍റെ ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇന്ത്യൻ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം വെക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്ന്​ മന്ത്രിയോട്​ ആവശ്യപ്പെട്ടതായി കൗൺസൽ ട്വീറ്റ്​ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ​പ്രൊപോസൽ ഇന്ത്യൻ കൗൺസൽ ഓഫ്​ കൾച്ചറൽ റിസർച്ച്​ ചീഫും രാജ്യസഭ എം.പിയുമായ വിനയ്​ സഹസ്രബുദ്ധെ മന്ത്രിക്ക്​ കൈമാറുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.