18 വയസ്സുകാരനായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് അമേരിക്കയിലെ പ്രശസ്തമായ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം. ടെക്‌സാസില്‍നിന്നുള്ള കരന്‍ ജെറാത്തിനാണ് 50,000 ഡോളര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇന്റല്‍ ഇന്റര്‍നാഷ്ണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ഫെയറിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഇന്‍ഡോ യുഎസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോറത്തിന്റെ ഇന്ത്യാ അവാര്‍ഡ് സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരില്‍ ഒരാളാണ് ജെറാത്ത്. കടലിനടിയില്‍ എണ്ണക്കിണറില്‍നിന്നും മറ്റും ചോരുന്ന എണ്ണ, ഗ്യാസ് എന്നിവ ശേഖരിക്കാന്‍ സാധിക്കുന്ന യന്ത്രമാണ് കരന്‍ ജെറാത്ത് വികസിപ്പിച്ചത്.
350 ടണ്‍ ഭാരമുള്ള ഡിവൈസാണിത്. സെന്‍സറുകളുടെയും ഇന്‍ബില്‍റ്റ് കംപ്യൂട്ടറുകളുടെയും സഹായത്തോടെയാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. വെള്ളത്തിനടിയിലുള്ള എണ്ണയും ഗ്യാസും മറ്റും സെന്‍സറുകളുടെ സഹായത്തോടെ ഉള്ളിലേക്ക് വലിച്ചെടുക്കാന്‍ സഹായിക്കുന്നതാണ് ഈ ഡിവൈസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല