1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2023

സ്വന്തം ലേഖകൻ: മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയിൽ സംസാരിച്ചതിന് ഇന്ത്യൻ വംശജനായ അമേരിക്കൻ എഞ്ചിനീയറെ പുറത്താക്കിയതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. വിഡിയോ കോളിൽ ഇന്ത്യയിലുള്ള മരണാസന്നനായ ബന്ധുവിനോട് ഹിന്ദിയിൽ സംസാരിച്ചതിനാണ് യുഎസിലെ അലബാമ സംസ്ഥാനത്തിലെ ഒരു മിസൈൽ പ്രതിരോധ കരാറുകാരന്റെ ജോലിക്കാരനായ അനിൽ വർഷ്‌നിയെ(78) പുറത്താക്കിയത് .

ഹണ്ട്‌സ്‌വില്ലെ മിസൈൽ ഡിഫൻസ് കോൺട്രാക്ടറായ പാർസൺസ് കോർപ്പറേഷനിലെ സീനിയർ സിസ്റ്റംസ് എഞ്ചിനീയറായ അനിൽ വർഷ്‌നിക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ ജോലി നഷ്ടപ്പെട്ടിരുന്നു. ഇത് വിവേചനപരമായ നടപടിയാണെന്നാരോപിച്ച് അടുത്തിടെയാണ് അദ്ദേഹം ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇന്ത്യയിലുള്ള മരണാസന്നനായ ഭാര്യാ സഹോദരനുമായി ഫോണിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഒരു തദ്ദേശിയനായ സഹപ്രവർത്തകൻ കേട്ടിരുന്നു.

2022 സെപ്തംബർ 26 നാണ് ഭാര്യാസഹോദരൻ കെ.സി. ഗുപ്തയിൽ നിന്ന് അനിൽ വർഷ്‌നിക്ക് വിഡിയോ കോൾ വന്നത് വർഷ്നി ഒരു ഒഴിഞ്ഞ ക്യാബിനിൽ കയറി കോൾ സ്വീകരിച്ചു. അതിനു മുമ്പ്, എംഡിഎയുടെ (മിസൈൽ ഡിഫൻസ് ഏജൻസി) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലാസിഫൈഡ് മെറ്റീരിയലുകളോ മറ്റെന്തെങ്കിലുമോ തന്റെ സമീപത്ത് ഇല്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു.

തദ്ദേശിയനായ സഹപ്രവർത്തകൻ കോൾ അനുവദനീയമല്ലെന്ന് വർഷ്‌നിയോട് പറഞ്ഞു, വർഷ്‌നി ഉടൻ തന്നെ ഫോൺ കട്ട് ചെയ്തു. തനിക്ക് മനസ്സിലാകാത്ത ഭാഷയിൽ വർഷ്നി സംസാരിച്ച് മറ്റ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യൻ-അമേരിക്കൻ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നും സുരക്ഷാ ലംഘനം നടത്തിയെന്നും ആരോപിച്ചാണ് അനിൽ വർഷ്‌നിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.

യാതൊരു അന്വേഷണവുമില്ലാതെ വർഷ്‌നിയെ പുറത്താക്കി. സെക്യൂരിറ്റി ഉദ്യോഗസ്ഥർ ക്യാബിനിലെ ഫയലുകളും അദ്ദേഹത്തിന്റെ സ്വകാര്യ വസ്‌തുക്കളും തുറന്ന് പരിശോധിച്ചു. വർഷ്നി അപമാനിക്കപ്പെട്ടു, കൂടാതെ മരണാസന്നനായ കുടുംബാംഗത്തോട് ഹിന്ദിയിൽ സംസാരിച്ചതിന് ചാരനാണെന്ന് ആരോപിക്കപ്പെടുകയും ചെയ്തിരുന്നു. 1968 ലാണ് വർഷ്നി യുഎസിലേക്ക് കുടിയേറിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നാസയിലാണ് ജോലി ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.