സ്വന്തം ലേഖകന്‍: യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി. 53 കാരിയായ ഇന്ത്യന്‍ വംശജയായ അരുണ മില്ലറാണ് യുഎസ് കോണ്‍ഗ്രസിലേക്കു മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയത്.
മേരിലാന്‍ഡ് സീറ്റില്‍ നിന്നാണു അരുണ മില്ലര്‍ മല്‍സരിക്കുക. നിലവില്‍ അരുണ മേരിലാന്‍ഡ് ഹൗസ് ഡെലിഗേറ്റ്‌സ് അംഗമാണ്. ജൂണ്‍ 26 നാണ് പ്രാഥമിക വോട്ടെടുപ്പ്.
യുഎസ് ജനപ്രതിനിധി സഭയില്‍ നിലവിലുള്ള ഏക ഇന്ത്യന്‍ വംശജ 2016ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രമീള ജയപാലാണ്. ഇന്ത്യന്‍ വംശജയായ ആദ്യ യുഎസ് സെനറ്റര്‍ 2016 ല്‍ തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല