സ്വന്തം ലേഖകന്‍: മിന്നലാക്രമണത്തിന്റെ വീഡിയോ ഇന്ത്യന്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി, ദൃശ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. പാക്ക് അധിനിവേശ കാശ്മീരിലെ ഭീകര സങ്കേതങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സൈന്യം കേന്ദ്രസര്‍ക്കാരിനു കൈമാറിയതായി കേന്ദ്ര ആദ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹീര്‍ വെളിപ്പെടുത്തിയത്.
ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സൈന്യം നേരത്തെ അനുവാദം നല്‍കിരുന്നു. ഇതിനു പിന്നാലെയാണു ദൃശ്യങ്ങളും തെളിവുകളും കേന്ദ്രത്തിനു കൈമാറിയത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതു പ്രധാനമന്ത്രിയുടെ ഓഫീസാണ്.
ആക്രമണം നടന്നു എന്ന റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണു വീഡിയോ പുറത്തുവിടാന്‍ സൈന്യം അനുവാദം നല്‍കിയത്. എല്ലാ നടപടികളും പാലിച്ചാണു മിന്നലാക്രമണം നടത്തിയത്. ഇത്തരം ഒരു ആക്രമണം നടന്നാല്‍ അതു പ്രഖ്യാപിക്കാനുള്ള അതികാരം മിലിറ്ററി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറലിനാണ്. അല്ലാതെ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ അല്ല അതു പുറത്തു വിടേണ്ടത്. ഇക്കാര്യത്തില്‍ സൈന്യം ചെയ്തതാണു കീഴ്‌വഴക്കമെന്നും ഹന്‍സ്‌രാജ് വ്യക്തമാക്കി.
എന്നാല്‍ ഓപ്പറേഷന്റെ വീഡിയോ പുറത്തു വിടുന്നതിനോട് പ്രതിരോധ വിദഗ്ദ്ധര്‍ അനുകൂലമായല്ല പ്രതികരിക്കുന്നത്. ലോകത്തെ മികച്ച കമാന്‍ഡോ ട്രൂപ്പുകളിലൊന്നായ പാരാട്രൂപ്പേഴ്‌സിന്റെ പ്രവര്‍ത്തനശൈലി രഹസ്യസ്വഭാവത്തോട് കൂടിയുള്ളതാണെന്നും വിഡീയോ പുറത്തുവിടണമെന്ന് ശത്രുരാജ്യത്തിന് ഇതേക്കുറിച്ച് മനസിലാക്കാന്‍ അവസരം നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല