സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വിമാനയാത്രക്കിടെ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന്‍ അറസ്റ്റില്‍.ലാസ്‌വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാനയാത്രക്കിടെ സഹയാത്രക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രഭു രാമമൂര്‍ത്തി (34) യാണ് അറസ്റ്റിലായത്. മിഷിഗന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരായ രാമമൂര്‍ത്തിക്കതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയോടൊപ്പം വിമാനത്തില്‍ യാത്രചെയ്യവേ സമീപത്തെ സീറ്റിലിരുന്ന 22കാരിയെ രാമമൂര്‍ത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
പെണ്‍കുട്ടി ഉറക്കമെഴുന്നേറ്റപ്പോള്‍ വസ്ത്രത്തിന്റെ ബട്ടണ്‍ അഴിഞ്ഞ നിലയിലായിരുന്നെന്നും പ്രതിയുടെ കൈ പെണ്‍കുട്ടിയുടെ ശരീരത്തിലായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഉടന്‍ പെണ്‍കുട്ടി വിമാന ജീവനക്കാരോട് പരാതി പറയുകയും അവര്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. വിമാനം ലാന്റ് ചെയ്ത ഉടന്‍ രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്തു.
എന്നാല്‍ മരുന്ന് കഴിച്ച് ഉറക്കമായിരുന്നെന്നും ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നുമാണ് പ്രതിയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല