രാജ്യത്തെ കള്ളപ്പണം കണ്ടുപിടിയ്ക്കാന്‍ ആദായനികുതി വകുപ്പ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തിയപ്പോഴാണ് ഒരു സത്യം മനസ്സിലായത്. രാജ്യത്തെ പലപ്രമുഖ ബാങ്കുകളും കള്ളപ്പണം മറച്ചുവയ്ക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ട്.
ഒരാളുടെ പേരില്‍ തന്നെ നിരവധി അക്കൗണ്ടുകള്‍ തുറന്നാണ് പല ബാങ്കുകളും നികുതി വെട്ടിക്കാന്‍ സഹായിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഇത്തരം ബാങ്കുകള്‍ ഇപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ട് ടാക്‌സിന്റെ(സി.ബി.ഡി.ടി) നിരീക്ഷണത്തിലാണ്.
ടാക്‌സിന്റെ കണക്കു കൊടുക്കുന്നതിനായി മാത്രം അക്കൗണ്ട് നല്‍കുന്ന ബാങ്കുകളുമുണ്ട്. എന്നാല്‍ വലിയ ഇടപാടുകള്‍ നടത്തുമെന്നുറപ്പുള്ള മറ്റൊരു എക്കൗണ്ട് നല്‍കണമെന്നു മാത്രം. ഈ എക്കൗണ്ടിലെ ഒരു കാര്യവും ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റുകളിലെത്തില്ലെന്ന ഗ്യാരണ്ടിയും ചില ബാങ്കുകള്‍ നല്‍കുന്നുണ്ട്.
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ സഹായത്തോടെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും ബാങ്കുകള്‍ക്കും എതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല