സ്വന്തം ലേഖകന്‍: വിദ്യാര്‍ഥിനിയായെത്തിയ ഇന്ത്യന്‍ കോടീശ്വര പുത്രിയ്ക്ക് പരിചാരകര്‍ 12; അന്തംവിട്ട് ബ്രിട്ടീഷ് സര്‍വകലാശാലാ അധികൃതര്‍. സ്‌കോട്ടിഷ് സര്‍വ്വകലാശാലയില്‍ പഠനം നടത്തുന്ന മകള്‍ക്ക് വേണ്ടി കോടീശ്വരനായ പിതാവ് ഏര്‍പ്പാടാക്കിയിരിക്കുന്നത് ആഡംബരവില്ലയും അവിടെ ജീവനക്കാരായി 12 പേരെയുമാണ്. എന്നാല്‍ ഈ കോടീശ്വരന്‍ ആരാണ് എന്ന വിവരം സര്‍വകലാശാലാ അധികൃതര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.
യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂവില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ കോടീശ്വരപുത്രിയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത് ദി സണ്‍ ദിനപത്രമാണ്. ഒരു ഹൗസ് മാനേജര്‍, മൂന്ന് വീട്ടുവേലക്കാര്‍, ഒരു തോട്ടക്കാരന്‍, വേലക്കാരി, കുക്ക് എന്നിങ്ങനെയാണ് വിദ്യാര്‍ഥിനിക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ജോലിക്കാരുടെ നിര. പഠനം പൂര്‍ത്തിയാകുന്നത് വരെയുള്ള നാല് വര്‍ഷവും മകള്‍ സാധാരണ വിദ്യാര്‍ഥിയെപ്പോലെ കഴിയരുതെന്ന് ആഗ്രഹമുള്ള പിതാവ് അവള്‍ക്കായി വാങ്ങി നല്‍കിയ ആഡംബര വില്ലയിലാണ് ഇവരെല്ലാം താമസം.
സില്‍വര്‍ സ്വാന്‍ എന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴിയാണ് വീട്ടുവേലക്കാരിയെ കണ്ടെത്തിയതെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്സാഹവതിയും കഴിവുറ്റവളുമായ മെയിഡിനെ ആവശ്യമുണ്ട് എന്നായിരുന്നു ഏജന്‍സി നല്കിയ പരസ്യം. ജോലിക്കാരിക്ക് ശമ്പളം നല്കാനായി മാത്രം പ്രതിവര്‍ഷം 28,42,000 ത്തിലധികം രൂപ ഇന്ത്യന്‍ കോടീശ്വരന്‍ ചെലവാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല