കേന്ദ്ര ബജറ്റില്‍ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സ്വര്‍ണ്ണത്തിനും പ്ലാറ്റിനത്തിനും വിലവര്‍ധിക്കും. തങ്കക്കട്ടിക്കും നാണയത്തിനും പ്ലാറ്റിനത്തിനും നികുതി 4 ശതമാനമാക്കിയിട്ടുണ്ട്. എസി, കമ്പ്യൂട്ടര്‍, കാര്‍, ബൈക്ക്, ഫ്രിഡ്ജ് സിഗരറ്റുകള്‍ എന്നിവയ്‌ക്കെല്ലാം വില ഉയരും. ഇറക്കുമതി ചെയ്യുന്ന സൈക്കിളിന് (തീരുവ 10 ശതമാനത്തില്‍ നിന്ന്20 ശതമാനമാക്കി)വിലകൂടും.
മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് വില കുറയുമെങ്കിലും കോള്‍ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാവും. എല്‍സിഡി-എല്‍ഇഡി ടെലിവിഷനുകള്‍, സിഎഫ്എല്‍ ലാമ്പുകള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍, സൈക്കിളുകള്‍, എല്‍പിജി, എന്നിവയുടെ വിലകള്‍ കുറയും.
സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയതോടെ സിനിമ, ഫിലിം എന്നിവയുടെ നിരക്ക് കുറയും, ഹൗസിംഗ് സൊസൈറ്റി ചാര്‍ജുകള്‍, കാന്‍സര്‍, എയ്ഡ്‌സ് രോഗങ്ങള്‍ക്കുള്ള മരുന്ന് റെഡിമെയ്ഡ് വസ്ത്രങ്ങളും തീപ്പെട്ടിയും അയൊഡൈസ്ഡ് ഉപ്പും വില കുറയുന്ന കൂട്ടത്തിലുണ്ട്.
കേന്ദ്ര ബജറ്റ് 2012 ഒറ്റനോട്ടത്തില്‍)
സിനിമാ ടിക്കറ്റിനു വില കുറയും
ഫ്രിഡ്ജി, സ്വര്‍ണം, പ്ലാറ്റിനം വില കൂടും
കാന്‍സര്‍, എയിഡ്‌സ് മരുന്നുകള്‍ക്ക് വില കുറയും
ആഡംബരകാറുകള്‍ക്ക് വിലകൂടും
വിമാനയാത്ര ചെലവേറും
ആദായ നികുതി പരിധി രണ്ടു ലക്ഷമാക്കി
ഭവനവായ്പകള്‍ക്ക് പലിശ ഇളവ്
പൊതുവിതരണസമ്പ്രദായം കംപ്യൂട്ടര്‍വത്കരിക്കും
കള്ളപ്പണത്തെ കുറിച്ച് ധവളപത്രം
സേവനനികുതി 12 ശതമാനമാക്കി
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി
എല്ലാ നികുതികള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധം
ചെറുകിട ഓഹരി നിക്ഷേപകര്‍ക്ക് നികുതി ഇളവ്
ഓഹരി വിറ്റൊഴിക്കലിലൂടെ 30000 കോടി
നിക്ഷേപകര്‍ക്കായി രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീം
നെയ്ത്തുകാരുടെ കടം എഴുതിതള്ളും
മൊബൈല്‍, എല്‍ഇഡി വിലകുറയും
പ്രതിരോധ മേഖലയ്ക്ക് 1.95 കോടി
ഫഌറസെന്റ്, എല്‍ഇഡി, സോളാര്‍ ഉത്പന്നങ്ങളുടെ വിലകുറയും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല