സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ യാത്രക്കാരന്‍ തീയിട്ടു കൊന്നു. ബ്രിസ്‌ബൈനില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസ്സിലെ ഡ്രൈവറായ മന്‍മീത് അലിഷര്‍ എന്ന പഞ്ചാബി വംശജനാണ് ദാരുണമായി കൊല്ലപ്പെട്ടത് റെ യാത്രക്കാരന്‍ തീയിട്ടു കൊന്നു. ബ്രിസ്‌ബൈനിലെ മൂറൂക്കയിലാണ് സംഭവം നടന്നത്.
സര്‍വീസ് നടത്തുകയായിരുന്ന ബസ്സിലേക്ക് ഇന്ധനവുമായി കയറിയ മൂന്ന് യാത്രക്കാരില്‍ ഒരാള്‍ 29 കാരനായ ഡ്രൈവര്‍ മന്‍മീത് അലിഷറിനെ അപായപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. മന്‍മീതിന്റെ ശരീരത്തിലേക്ക് ഇന്ധനമൊഴിച്ച യാത്രക്കാരന്‍ തീകൊളുത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരുള്‍പ്പടെ 11 പേര്‍ക്ക് പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് 48 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കത്തിയമര്‍ന്നുകൊണ്ടിരുന്ന ബസിന്റെ പിന്‍വാതില്‍, അപകടം വകവയ്ക്കാതെ ഒരു ടാക്‌സി ഡ്രൈവര്‍ തുറന്നു കൊടുത്തതാണ് യാത്രക്കാരെ രക്ഷപ്പെടാന്‍ സഹായിച്ചത്.
സംഭവത്തിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. എന്നാല്‍, ഇതില്‍ ഭീകര ബന്ധത്തിനുള്ള സാധ്യത തള്ളിക്കളയുന്നതായി പോലീസ് സൂപ്രണ്ട് ജിം കിയോഗ് പറഞ്ഞു. മന്‍മീത് അലിഷറിന്റെ ദാരുണമായ മരണം ബ്രിസ്‌ബൈനിലെ പഞ്ചാബി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. പഞ്ചാബി സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന ഗായകന്‍ കൂടിയായിരുന്നു കൊല്ലപ്പെട്ട മന്‍മീത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല