സ്വന്തം ലേഖകന്‍: ദുബായിലെ ഇന്ത്യന്‍ വ്യവസായി കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് 59 കോടി രൂപക്ക്. ദുബായിലെ വ്യാപാരിയായ ബല്‍വീന്ദര്‍ സിംഗ് സഹാനിയാണ് കാറിനേക്കാള്‍ വിലയുള്ള നമ്പര്‍ കരസ്ഥമാക്കിയത്. ഡി 5 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനാണ് ബല്‍വീന്ദര്‍ ഇത്രയും തുക മുടക്കിയത്. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ആര്‍ടിഎ സംഘടിപ്പിച്ച ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെട്ട നമ്പറാണിത്. ദുബായ് അതോറിറ്റിയുടെ 92 മത് നമ്പര്‍ പ്ലെയ്റ്റ് ലേലമായിരുന്നു ഇത്.
തന്റെ പത്തു കോടി വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാറിന് വേണ്ടിയാണ് ബല്‍വീന്ദര്‍ 60 കോടി മുടക്കിയത്. ബല്‍വീന്ദറിന് ഇത് പുതിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷം 25 മില്ല്യണ്‍ ദിര്‍ഹം ചെലവഴിച്ച് മറ്റൊരു ഫാന്‍സി നമ്പറും ഇദ്ധേഹം സ്വന്തമാക്കിയിരുന്നു.
2008 ല്‍ 52.2 മില്ല്യണ്‍ ദിര്‍ഹം ചെലവാക്കി അറബ് വ്യാപാരി സ്വന്തമാക്കിയ ഡി 1 നമ്പറാണ് നിലവിലെ റെക്കോര്‍ഡ്. 20 മില്യണ്‍ ദിര്‍ഹത്തിലാണ് ഡി 5 നമ്പറിന് വേണ്ടി ലേലം ആരംഭിച്ചത്. ജെ.ഡബ്ല്യു. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ സംഘടിപ്പിച്ച ലേലത്തില്‍ വിശേഷപ്പെട്ട 80 നമ്പറുകള്‍ ലേലത്തിന് വെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല