ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ സ്വകാര്യ റിപ്പോര്‍ട്ടുകള്‍ തുച്ഛമായ വിലക്ക് പരസ്യമാക്കുന്നതോടെ ആപ്പിലായത് ലക്ഷക്കണക്കിനു ബ്രിട്ടീഷുകാരാണ്. ആര്‍ക്കു വേണമെങ്കിലും കൈമാറും എന്ന പോളിസിയില്‍ 2 പെന്സിനാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സാമ്പത്തിക സ്ഥിതി, മെഡിക്കല്‍ റെക്കോര്‍ഡുകള്‍ എന്നിവ ഈ ഇന്ത്യന്‍ കോള്‍ സെന്റര്‍ കൈമാറുന്നത്.
ഏകദേശം അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷ്കാരുടെ വിവരങ്ങള്‍ ഇവരുടെ കയ്യില്‍ ഉള്ളതായിട്ടാണ് കണക്കാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിലെ പേര് അഡ്രസ്സ് ഫോണ്‍ നമ്പര്‍ എന്നിവ കൂടാതെ കാര്‍ഡിലെ എക്സ്പെയറി ഡേറ്റ്,മൂന്നു ഡിജിറ്റ് വേരിഫിക്കേഷന് കോഡ് അടക്കം കൊടുക്കുന്നത് എത്രമാത്രം അപകടങ്ങള്‍ വരുത്തി വക്കും എന്ന് നമ്മള്‍ക്ക് മനസിലാക്കാവുന്നതെ ഉള്ളൂ.
ഈ വിവരങ്ങള്‍ എന്താലായും കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും ഉപകാരമാകും. എച്ച്.എസ്.ബി.സി. നാറ്റ് വെസ്റ്റ് തുടങ്ങിയ വന്‍ ബാങ്കുകളുടെ വിവരങ്ങള്‍ പോലും ഇതിലൂടെ ലഭ്യമാണെന്നത് ഉപഭോക്താക്കളുടെ സുരക്ഷിതത്വം കുറയ്ക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. മുന്‍പേ മറ്റേതോ സ്ഥാപനത്തിന് കൊടുത്ത വിവരങ്ങളാണ് ഐ.ടി. വിദഗ്ദ്ധനായ നരേഷ് സിംങ്ങിനു ന്യൂ ദല്‍ഹിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും ലഭിച്ചത്.
മോര്‍ട്ഗേജ്, ലോണ്‍, ഇന്‍ഷുറന്‍സ്, മൊബൈല്‍ഫോണ്‍ വിവരങ്ങള്‍, സ്കൈ ടെലിവിഷന്‍ ബില്ലുകള്‍ എന്നിവയും ലഭിക്കുവാനുള്ള സാധ്യത ഇതിലൂടെ ഉണ്ട്. ഇന്ത്യയിലെ കോള്‍സെന്റര്‍ വിപണി 3.2 ബില്ല്യണ്‍ പൌണ്ടോളം ആയി വളര്‍ന്നു കഴിഞ്ഞു. 330,000 പേരോളം ഈ വിപണിയില്‍ ജോലി ചെയ്യുന്നുമുണ്ട്. പല ബ്രിട്ടീഷ് കമ്പനികളും ഇന്ത്യന്‍ കോള്‍ സെന്ററുകളുടെ സേവനം ലഭ്യമാക്കിയിരുന്നു.
സ്പാനിഷ് കമ്പനിയായ സന്ടന്ടെര് ഇന്ത്യന്‍ കോള്‍ സെന്ററുകളുടെ സേവനം ഇനി ഉപയോഗിക്കുകയില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്തായാലും ഇതിനെതിരെ നടപടി എടുക്കുന്നതിനായി സര്‍ക്കാരിനെ സമീപിച്ചിരിക്കയാണ് ബാങ്ക് അധികൃതര്‍. ഇതിനിടയില്‍ എത്ര പേര്‍ക്ക് പണം നഷ്ടമാകും എന്ന് കാത്തിരുന്നു കാണേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല